Local News
ഖിഫ് ഭാരവാഹികള്‍ കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ദോഹ. ഖത്തറില്‍ നടന്ന സോഷ്യല്‍ ഡവലപ്‌മെന്റ് സമ്മിറ്റില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ തൊഴില്‍ കായിക യുവജന ക്ഷേമ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യയുമായി ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം (ഖിഫ്) ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി . ഖിഫ് ഭാവഹികളായ ഷറഫ് പി ഹമീദ്, ആഷിഖ് അഹമദ്, ഷാനവാസ് എന്നിവരാണ് സന്ദര്‍ശിക്കുകയും ഖിഫ് നെ പരിചയപ്പെടുത്തുന്ന ബ്രോഷര്‍ കൈമാറുകയും ചെയ്തത്. ഖത്തറിലെ ഇന്ത്യന്‍ അബാസ്സിഡര്‍ വിപുല്‍ സന്ദര്‍ശന വേളയില്‍ സന്നിഹിതനായിരുന്നു.
നവംബര്‍ 13 നാണ് ഖിഫ് സീസണ്‍ 16 ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. നവംബര്‍ 14 വിവിധ പരിപാടികളോടെ ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഉല്‍ഘാടന ചടങ്ങുകള്‍ ദോഹ സ്റ്റേഡിയത്തില്‍ നടക്കും