Local News
മില്ലെനിയം കിഡ്സ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

ദോഹ : ഖത്തറിലെ പ്രവാസി മലയാളി കുട്ടികളുടെ സൗഹൃദകൂട്ടായ്മയായ മില്ലെനിയം കിഡ്സിന്റെ ഇരുപത്തഞ്ചാമത് വാര്ഷികആഘോഷങ്ങളുടെഭാഗമായി ”കേരളം നമ്മുടെ കേരളം ‘ എന്ന വിഷയത്തില്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. നവംബര്‍ 20, 21 തീയ്യതികളില്‍ ദോഹ ഒലിവ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ ആകും പരിപാടി നടക്കുക.
കേരളത്തിന്റെ കല, സാഹിത്യം, സംസ്കാരം, കായികം തുടങ്ങിയ മേഖലകളില്‍ കുട്ടികള്‍ക്ക് കൂടുതല്‍ അറിവും അഭിമാനവും വളര്‍ത്തുകയെന്നതാണ് മത്സരത്തിന്റെ പ്രധാന ലക്ഷ്യം. പ്രവാസി ജീവിതത്തില്‍ മലയാളനാടിന്റെ മഹിമയും പൈതൃകവും പുതുതലമുറ മറക്കാതിരിക്കാനായാണ് ഈ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ഇരുപത്തിയഞ്ചാം വാര്‍ഷിക ആഘോഷങ്ങള്‍ ഡിസംബര്‍ 5-ന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടക്കും.
ചടങ്ങില്‍ മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ കൈമാറും
