യാത്രാ, ടൂറിസം ഏജന്‍സികള്‍ക്കായി ഒരു ഉപസമിതി രൂപീകരിക്കാനൊരുങ്ങി ഖത്തര്‍ ചേമ്പര്‍

ദോഹ. പധാന ടൂറിസം, പ്രദര്‍ശന സമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യാത്രാ, ടൂറിസം ഏജന്‍സികള്‍ക്കായി ഒരു ഉപസമിതി രൂപീകരിക്കാനൊരുങ്ങി ഖത്തര്‍ ചേമ്പര്‍
ുന്നതായി പ്രഖ്യാപിച്ചു.
ഖത്തര്‍ ചേംബറിന്റെ ടൂറിസം, പ്രദര്‍ശന സമിതിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും കമ്മിറ്റി ചെയര്‍മാനുമായ ഷെയ്ഖ് ഹമദ് ബിന്‍ അഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ താനിയുടെ നേതൃത്വത്തില്‍ യാത്രാ, ടൂറിസം ഏജന്‍സികളുടെ പ്രതിനിധികളും ബിസിനസ്സ് ഉടമകളും പങ്കെടുത്തതുമായ യോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
യാത്രാ, ടൂറിസം ഏജന്‍സികള്‍ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികള്‍ പരിഹരിക്കുക, തടസ്സങ്ങള്‍ പരിഹരിക്കുന്നതിന് പ്രധാന ടൂറിസം, പ്രദര്‍ശന സമിതിയുമായി അടുത്ത് ഏകോപിപ്പിക്കുക, ടൂറിസം മേഖല വികസിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് യാത്രാ, ടൂറിസം ഏജന്‍സി ഉടമകളുടെ കാഴ്ചപ്പാടുകള്‍ തിരിച്ചറിയുക മുതലായവയാണ് ഉപസമിതിയുടെ ചുമതല.