Local News
ജെബി കെ ജോണിന് മീഡിയ പ്‌ളസിന്റെ ആദരം

മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള കൈരളി ടിവിയുടെ പുരസ്‌കാരം നേടിയ ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണിനെ ഐബാക് റസ്റ്റോറന്റില്‍ നടന്ന സ്‌നേഹ വിരുന്നില്‍വെച്ച് മീഡിയ പ്‌ളസ് ആദരിച്ചു.

സമൂഹത്തിലെ അവശതയനുഭവിക്കുന്നവരുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി ജെബി നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് മീഡിയ പ്‌ളസ് സിഇഒ ഡോ.അമാനുല്ല വടക്കാങ്ങര അഭിപ്രായപ്പെട്ടു.
സിനിമ നടനും അധ്യാപകനുമായ ബന്ന ചേന്ദമംഗല്ലൂര്‍ ജെബിയെ പൊന്നാടയണിയിച്ചു. ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.ഷീല ഫിലിപ്പോസ് മെമന്റോ സമ്മാനിച്ചു. ആശ ജെബിയും ചടങ്ങില്‍ സംബന്ധിച്ചു.
ജനറല്‍ മാനേജര്‍ ഷറഫുദ്ധീന്‍, ഓപറേഷന്‍സ്മാനേജര്‍ റഷീദ പുളിക്കല്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ്, ആബിദ്, അബ്ദുല്‍ സമദ്, നിഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.

