Breaking News
ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഖത്തര്‍ 2025 മത്സരങ്ങള്‍ നടക്കുന്ന പിച്ചുകള്‍ക്ക് ഖത്തറിന്റെ യുവ ഫുട്‌ബോള്‍ കളിക്കാരുടെ പേരുകള്‍

ദോഹ. ഖത്തറിന്റെ യുവ ഫുട്‌ബോള്‍ കളിക്കാരില്‍ നിരവധി വിജയങ്ങള്‍ നേടിയിട്ടുള്ള ദീര്‍ഘകാല പാരമ്പര്യത്തിനുള്ള അംഗീകാരമായി, ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഖത്തര്‍ 2025 മത്സരങ്ങള്‍ അവരുടെ ബഹുമാനാര്‍ത്ഥം നാമകരണം ചെയ്യപ്പെട്ട ആസ്പയര്‍ സോണ്‍ പിച്ചുകളില്‍ നടക്കും. ഖത്തര്‍ ഫുട്‌ബോളിന്റെ സമ്പന്നമായ ചരിത്രം പ്രതിഫലിപ്പിക്കുന്നതിനും പുതിയ തലമുറയിലെ യുവതാരങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതിനുമായി തിരഞ്ഞെടുക്കപ്പെട്ട കളിക്കാരുടെ പേരുകളാണ് പിച്ചുകള്‍ക്ക് നല്‍കിയിരിക്കുന്നത്.

