അറേബ്യന്‍ ഊട്ടു പുര ട്രെയിലര്‍ ലോഞ്ച് നവംബര്‍ 6 ന്

ദോഹ. ഖത്തറിലും നാട്ടിലുമായി പൂര്‍ണമായും മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ആദ്യ മലയാള സിനിമയായ അറേബ്യന്‍ ഊട്ടു പുര ട്രെയിലര്‍ ലോഞ്ച് നവംബര്‍ 6 ന് ബര്‍വ മദീനത്‌നയിലെ ഡൈനാമിക് ഹാളില്‍ നടക്കും. പ്രശസ്ത സിനിമാതാരം ഹരീഷ് ചന്ദ്ര വര്‍മ്മയാണ് ട്രെയിലര്‍ ലോഞ്ച് ചെയ്യുന്നത്.
എട്ടുവര്‍ഷമായി അറബി വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി ഷാഹിദ് പുത്തനത്താണി ആണ് ഈ സിനിമയുടെ സംവിധായകന്‍. റഫീഖ് നാദാപുരം, ഷെഫിക് കുറ്റനാട് എന്നിവര്‍ കഥയും തിരക്കഥയും എഴുതി ഖത്തറിലെ 36 കലാകാരന്മാരെ ഉള്‍പ്പെടുത്തിയാണ് സിനിമ പൂര്‍ത്തീകരിച്ചത്. സാധാരണക്കാരായ മലയാളികളെ, അതും സിനിമ സ്വപ്നം കാണുന്ന ആളുകളെയും ഖത്തറിലെ സോഷ്യല്‍ മീഡിയ താരങ്ങളെയും ചേര്‍ത്ത് അണിയിച്ചൊരുക്കിയ ആദ്യ മലയാള സിനിമയാകും ഇത്. 2 രണ്ടു മണിക്കൂറും 15 മിനിറ്റും നീളം വരുന്ന ഒരു വലിയ സിനിമ തന്നെയാണിത്.
നാം കേട്ടും കണ്ടും ശീലിച്ച പ്രവാസി കഥകളില്‍ നിന്നും വ്യത്യസ്തമായ കഥയുമായാണ് ഷഫീക് കൂറ്റനാട് കഥയെഴുതി ഖത്തറിലെ ഒരുപാട് അഭിനയമോഹികളെ ഉള്‍പ്പെടുത്തിയത്. ഒരു സിനിമ ചിത്രീകരിക്കാന്‍ കോടികള്‍ ചിലവാക്കുന്ന ഈ കാലഘട്ടത്തില്‍ ലിമാക്‌സ് സമദിനെ പോലുള്ള നല്ല മനുഷ്യരുടെയും ഈ സിനിമയില്‍ അഭിനയിച്ചവരുടെയും എല്ലാ സഹായത്തോടും കൂടിയാണ് ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
ഖത്തറിലെ അറിയപ്പെടുന്ന കവി ജിപി കുഞ്ഞബ്ദുല്ല യും മുഹമ്മദലി വടകരയും എഴുതിയ നല്ല രണ്ട് ഗാനങ്ങളും ഈ സിനിമയില്‍ ഉണ്ട്. ഖത്തറിലെ കലാകാരന്മാരായ റൗഫ് മലയില്‍, അഭി ചുങ്കത്തറ, അനിത ബേപ്പൂര്‍, മുബാറക്ക്, മമ്മൂട്ടി പള്ളിപ്പുറം. സഫിയ നിലമ്പൂര്‍. ഷിജു പള്ളിപ്പുറം. ലത്തീഫ്. ഷമീര്‍, ബിജു അഷറഫ് – സുമി – അബ്ദുള്ള മുേകരി – മഹ്‌മൂദ് കല്ലിക്കണ്ടി- ഇര്‍ഷാദ്- റെമി എന്നിവര്‍ ഈ കൊച്ചു സിനിമയില്‍ പ്രധാന വേഷം ചെയ്തിട്ടുണ്ട്.

