Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

മൈക്രോ ഹെല്‍ത്ത് ലബോറട്ടറിക്ക് സിഎപി അക്രഡിറ്റേഷന്‍

ദോഹ. ഖത്തറിലെ മൈക്രോ ഹെല്‍ത്ത് ലബോറട്ടറിക്ക് സിഎപി അക്രഡിറ്റേഷന്‍ ലഭിച്ചതായി ഗ്ലോബല്‍ സി.ഇ.ഒ ഡോ. നൗഷാദ് സി.കെ അറിയിച്ചു. ലാബോറട്ടറി ഗുണനിലവാരം ഉറപ്പു നല്‍കുന്ന ലോകത്തെ ഏറ്റവും വലിയ അക്രഡിറ്റേഷനാണ് കോളേജ് ഓഫ് അമേരിക്കന്‍ പാത്തോളജിസ്റ്റ്‌സ് അഥവാ സിഎപി അക്രഡിറ്റേഷന്‍

അഭിമാനകരമായ ഈ അക്രഡിറ്റേഷന്‍ നേടുക വഴി, രോഗനിര്‍ണയ മികവില്‍ ഒരു നാഴികക്കല്ല് കൂടി പിന്നിടുകയാണ് മൈക്രോ ഹെല്‍ത്ത്.

ലബോറട്ടറികളുടെ ഗുണനിലവാരം, കൃത്യത, മികവ് എന്നിവയ്ക്ക് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഏറ്റവും കണിശമായ മാനദണ്ഡമാണ് കോളേജ് ഓഫ് അമേരിക്കന്‍ പാത്തോളജിസ്റ്റ്‌സ് അഥവാ സിഎപി അക്രഡിറ്റേഷന്‍
രണ്ട് വര്‍ഷത്തെ നിരന്തരമായ തയ്യാറെടുപ്പുകളുടെയും, ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്ന സമഗ്രമായ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ പ്രക്രിയയിലൂടെയുമാണ് ഈ നേട്ടം കൈവരിച്ചത്.

ലബോറട്ടറിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഓരോ ഘട്ടവും സൂക്ഷ്മമായി വിലയിരുത്തി, രോഗികള്‍ക്കു നല്‍കുന്ന മുഴുവന്‍ പരിശോധനാ റിപ്പോര്‍ട്ടുകളുടെയും, കൃത്യത, വിശ്വാസ്യത, ശാസ്ത്രീയത, സമഗ്രത എന്നിവ ഉറപ്പു വരുത്തുക എന്നതാണ് സിഎപി അക്രഡിറ്റേഷന്‍ കൊണ്ട് ലക്ഷ്യമിടുന്നത്.

കോളേജ് ഓഫ് അമേരിക്കന്‍ പത്തോളജിയുടെ അക്രഡിറ്റേഷനോടെ, മൈക്രോഹെല്‍ത്ത് ലബോറട്ടറിയില്‍ നിന്ന് പുറത്തുവരുന്ന ഓരോ പരിശോധനാ ഫലവും ഗുണനിലവാരത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമായി നിലകൊള്ളുന്നു. ഈ അംഗീകാരത്തോടെ, സ്വകാര്യ മേഖലയിലെ ഖത്തറിലെ ഏറ്റവും വലുതും സമഗ്രവുമായ പ്രിസിഷന്‍ ഡയഗ്‌നോസ്റ്റിക് സെന്ററായി മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് അഭിമാനത്തോടെ നിലകൊള്ളുന്നു. ജനിതകശാസ്ത്രവും ജീനോമിക്‌സും ഉള്‍പ്പെടെ ലബോറട്ടറി മെഡിസിന്‍, പാത്തോളജി എന്നിവയുടെ എല്ലാ പ്രധാന വകുപ്പുകളും അടങ്ങിയതാണ് ഖത്തറിലെ മൈക്രോഹെല്‍ത്ത് ലബോറട്ടറീസ്.

ലോകോത്തര സാങ്കേതിക വിദ്യകള്‍ സംയോജിപ്പിച്ച്, സുസ്ഥിര ഗുണനിലവാര സംവിധാനങ്ങള്‍ നടപ്പാക്കി, രാജ്യത്തിന്റെ ആരോഗ്യ രംഗത്ത് സമ്പൂര്‍ണ്ണ പരിവര്‍ത്തനം ലക്ഷ്യമിടുന്ന ഖത്തര്‍ നാഷണല്‍ വിഷന്‍ 2030ന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് കരുത്തു പകരുന്നതാണ് ഈ അക്രഡിറ്റേഷന്‍.

ഖത്തറില്‍ 15 വര്‍ഷത്തിലേറെയും ആഗോളതലത്തില്‍ മൂന്ന് പതിറ്റാണ്ടുകളായും പ്രവര്‍ത്തിച്ചു വരുന്ന മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ്, ജിഇ ഹെല്‍ത്ത്‌കെയര്‍, അബോട്ട് ലബോറട്ടറീസ് തുടങ്ങിയ ആഗോള ടെക്‌നോളജി പങ്കാളികളുടെ പിന്തുണയോടെ, കംപ്ലീറ്റ് ഓട്ടോമേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മുതലായ അത്യാധുനിക കണ്ടുപിടുത്തങ്ങളെ പ്രിസിഷന്‍ ഡയഗ്‌നോസ്റ്റിക്‌സിനു വേണ്ടി ഉപയോഗപ്പെടുത്തുന്നു.

ഈ അഭിമാന മുഹൂര്‍ത്തത്തില്‍ ഖത്തറിലെ ദൂരദര്‍ശികളായ ഭരണാധികാരികളോടും, കസ്റ്റമേഴ്‌സിനോടും, വിവിധ തരത്തില്‍ ഞങ്ങളുമായി സഹകരിക്കുന്ന പാര്‍ട്ണര്‍മാരോടും, ഖത്തറിലെ പൊതു ജനങ്ങളോടും, അവരുടെ തുടര്‍ച്ചയായ വിശ്വാസത്തിനും പിന്തുണയ്ക്കും ഞങ്ങളുടെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നതായി മാനേജ്‌മെന്റ് അറിയിച്ചു.

ഡോ. വിജയ് വിഷ്ണു പ്രസാദ്, മെഡിക്കല്‍ ഡയറക്ടര്‍ , അന്‍സ മേരി, ഹെഡ് ഓഫ് ക്വാളിറ്റി മാനേജ്‌മെന്റ് , നിജി മാത്യൂ, ഹെഡ് ഓഫ് ഓപ്പറേഷന്‍സ് , ഡോ. ജസ്റ്റിന്‍ കാര്‍ലസ്, കണ്‍സല്‍ട്ടന്റ് ജനിറ്റിസിസ്റ്റ് , ഡോ. ഒല്‍ഫ നെയ്‌ലി, അനാട്ടമിക്കല്‍ പത്തോളജിസ്റ്റ് , ഷിജു. എന്‍.പി, ടെക്‌നിക്കല്‍ ഹെഡ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

Related Articles

Back to top button