Local News
കോര്‍ണിഷ് സ്ട്രീറ്റിലെ രണ്ടാം ഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി

ദോഹ. ഓള്‍ഡ് പോര്‍ട്ട് ഇന്റര്‍സെക്ഷന്‍ മുതല്‍ ദിവാന്‍ ഇന്റര്‍സെക്ഷന്‍ വരെ നീളുന്ന കോര്‍ണിഷ് സ്ട്രീറ്റിലെ രണ്ടാം ഘട്ട പുനരധിവാസ, മെച്ചപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി അഷ്ഗല്‍ പ്രഖ്യാപിച്ചു.
സുരക്ഷിതമായ ഡ്രൈവിംഗ് അനുഭവം നല്‍കുന്നതിനും മൊബിലിറ്റി സുഗമമാക്കുന്നതിനുമായി, അസ്ഫാല്‍റ്റ് പാളി പുതുക്കിപ്പണിതു, റോഡ് മാര്‍ക്കിംഗുകളും ലൈനുകളും നവീകരിച്ചു.


