Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

കാക് ഫെസ്റ്റ് 2025 പി എസ് എം ഓ കോളേജിന് ഓവറാള്‍ കിരീടം

ദോഹ: ഖത്തറിലെ കോളേജ് അലുംനികളുടെ സംഘടനയായ കോണ്‍ഫഡറേഷന്‍ ഓഫ് കോളേജ് അലുംനി കേരള – കാക് ഖത്തര്‍ സംഘടിപ്പിച്ച ഇന്റര്‍ കോളേജിയറ്റ് കലോത്സവമായ വര്‍ണ്ണക്കഴ്ചകള്‍ വര്‍ണാഭമായ പരിപാടികളോടെ സമാപിച്ചു. 14 കോളേജ് അലുംമ്നി കളില്‍ നിന്നും നാല് ദിവസങ്ങളിലായി ഏകദേശം 1000 ഇല്‍ അധികം കലാകാരന്മാര്‍ വ്യക്തിഗത-സംഘ ഇനങ്ങളില്‍ മാറ്റുരച്ചു. 200 പോയിന്റു നേടി തിരൂരങ്ങാടി പി എസ് എം ഒ കോളേജ് ഖത്തര്‍ അലുമിനി (പാഖ് ഖത്തര്‍) ഓവറോള്‍ ചാമ്പ്യന്മാരായി. തുടര്‍ച്ചയായി നാല് തവണ ചാമ്പ്യന്മാരായ കായംകുളം എംഎസ്എം കോളേജിനേ മറികടന്നാണ് പി എസ് എം ഓ കോളേജ് ചാമ്പ്യന്‍മാരായത്.
175 പോയിന്റുമായി എം എസ് എം കോളേജ് അലുംനി രണ്ടാം സ്ഥാനത്തും 105 പോയിന്റ് നേടി എസ് എന്‍ കോളേജ് നാട്ടിക അലുംനി മൂന്നാം സ്ഥാനവും നേടി.
ഹാമില്‍ട്ടന്‍ സ്‌കൂളില്‍ സംഘട്ടിപ്പിച്ച സമാപന സമ്മേളനം ചലച്ചിത്ര താരം ഐശ്വര്യ രാജീവ് ഉത്ഘാടനം ചെയ്തു. ചലച്ചിത്രതാരം ഹരിപ്രശാന്ത് വര്‍മ്മ ചടങ്ങില്‍ മുഖ്യാതിഥിയായി. ചടങ്ങിന് കാക് പ്രസിഡന്റ് അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു.
കാക് ജനറല്‍ സെക്രട്ടറി സിറാജുദ്ധീന്‍ ഇബ്രാഹിം രാവുത്തര്‍ സ്വാഗതവും ട്രഷറര്‍ ഗഫൂര്‍ കാലിക്കറ്റ് നന്ദിയും പറഞ്ഞു.

52 വ്യക്തിഗത ഇങ്ങളിലും 13 ഗ്രൂപ്പ് ഇനങ്ങളിലും ആയി 1000 ത്തില്‍ അധികം പ്രതിഭകള്‍ മറ്റുരച്ച ഫെസ്റ്റില്‍ 18 പോയിന്റ് നേടി സബ് ജൂനിയര്‍ വിഭാഗത്തില്‍ സാമോറിന്‍സ് ഗുരുവായൂരപ്പന്‍ കോളേജിലെ ആദ്യ അമിത് 18 പോയിന്റ് നേടി കുരുന്നു പ്രതിഭയായി. ജൂനിയര്‍ വിഭാഗത്തില്‍ എസ് എന്‍ കോളേജ് നാട്ടികയിലെ മിന്‍ഹാ യാസര്‍ ബാല പ്രതിഭയായും ഇന്ററിമീഡിയേറ്റ് വിഭാഗത്തില്‍ പി എസ് എം ഓ കോളേജിലെ മെഹ്ജബിന്‍ യുവ പ്രതിഭയായും സീനിയര്‍ വിഭാഗത്തില്‍ ഐ സി എ അലുംനി മുഹമ്മദ് റാഫി യെ കലാപ്രതിഭയായും തെരഞ്ഞെടുത്തു.

വയനാട് ദുരന്തം ആസ്പതമാക്കി നിര്‍മിച്ച സ്‌കിറ്റ് അവതരിപ്പിച്ചു ഒന്നാം സ്ഥാനം നേടിയ എം എസ് എം കോളേജിലെ റിയാസ് റഷീദ് മികച്ച നടനായും അതെ കോളേജിലെ ജയശ്രി സുരേഷ് മികച്ച നടിയായും തെരഞ്ഞെടുത്തു.

വിവിധ കോളേജ് അലുംനി
പ്രസിഡന്റുമാര്‍, മുഖ്യാതിഥികള്‍ എന്നിവര്‍ ചേര്‍ന്ന് പ്രസിവിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു,നാല് ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ ഐ സി സി പ്രസിഡന്റ് മണികണ്ഠന്‍, ഐ സി സി ജന സെക്രട്ടറി അബ്രഹാം ജോസഫ്,,സുബൈര്‍ പാണ്ഡവത്ത്, മുഹമ്മദ് ഹാഷിര്‍, മഷൂദ് തിരുത്തിയാട് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു, ആശ ഗോപകുമാര്‍, അനീഷ് ജോര്‍ജ്, ഷൈഫല്‍, ഹാരിസ്, യുസഫ് പി, ഗോപകുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി

Related Articles

Back to top button