കേരളത്തിന്റെ വികസനത്തില്‍ പ്രവാസികളുടെ പങ്ക് അവിസ്മരണീയം – പി.ടി.എ റഹീം എം.എല്‍.എ

ദോഹ : കേരളത്തിന്റെ വികസനത്തില്‍ പ്രവാസികളുടെ പങ്ക് അവിസ്മരണീയമാണെന്ന് പി.ടി.എ റഹീം എം.എല്‍.എ അഭിപ്രായപ്പെട്ടു. ‘ദേശാന്തരങ്ങളിലിരുന്ന് ദേശം പണിയുന്നവര്‍’ എന്ന ശ്രദ്ധേയമായ പ്രമേയത്തില്‍ ഐസിഎഫ് പ്രവാസലോകത്ത് സംഘടിപ്പിക്കുന്ന യൂണിറ്റ് സമ്മേളനങ്ങളുടെ ഭാഗമായി അല്‍സദ്ദ് യൂണിറ്റ് സഘടിപ്പിച്ച യുനി- ടുഗെതര്‍ എന്ന പ്രോഗ്രാമില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സക്രിയ പ്രവാസം സാധ്യമാക്കുന്നതില്‍ മലയാളിയുടെ ത്യാഗസന്നദ്ധതയും ആത്മാര്‍ത്ഥതയും സഹായകമായി എന്ന് സംഗമം അഭിപ്രായപ്പെട്ടു.
പ്രവാസലോകത്ത് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കുള്ള ആദരവും സംഗമത്തില്‍ നടന്നു.
ഐസിഎഫ് ഖത്തര്‍ നാഷനല്‍ സെക്രട്ടറി സിറാജ് ചൊവ്വ കേരള യുവജന സമ്മേളന സന്ദേശവും കഫീല്‍ പുത്തന്‍പള്ളി യൂണിറ്റ് സമ്മേളന പ്രമേയപ്രഭാഷണവും നിര്‍വഹിച്ചു.
നൗഷാദ് അതിരുമട, സയ്യിദ് സിദ്ദീഖ് തങ്ങള്‍, മജീദ് മുക്കം, വഹാബ് സഖാഫി, സുഹൈല്‍ കെട്ടുങ്ങല്‍, സൈനുല്‍ ആബിദ് തങ്ങള്‍, ഇബ്രാഹീം സഖാഫി, റമീസ് തളിക്കുളം പ്രസംഗിച്ചു.
ഷെഹീന്‍ ന്‍ വളപട്ടണം സ്വാഗതവും അബ്ദുല്ല സഖാഫി നന്ദിയും പറഞ്ഞു.
