Local News
ഖത്തര്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിപ്പ് തുടരുന്നു

ദോഹ: ഖത്തര്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിപ്പ് തുടരുന്നതായി റിപ്പോര്‍ട്ട്.
റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ ഡാറ്റ പ്രകാരം, ഈ വര്‍ഷത്തെ മൂന്നാം പാദത്തില്‍ (ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ) 27,240 വാടക കരാറുകളാണ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ മൂന്നാം പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 7.4 ശതമാനം വര്‍ധനവാണിത്.
മൊത്തം കരാറുകളുടെ 76 ശതമാനവും (68,607 കരാറുകള്‍) റസിഡന്‍ഷ്യല്‍ കരാറുകളാണ്, അതേസമയം വാണിജ്യ കരാറുകള്‍ 18,733 ആയിരുന്നുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു
