Local News
സൂഖ് വാഖിഫില്‍ രണ്ടാമത് ഇന്ത്യന്‍ മാമ്പഴോല്‍സവം ഇന്നു മുതല്‍

ദോഹ: ഇന്ത്യന്‍ മാമ്പഴങ്ങള്‍ക്കും അവയുടെ ഉല്‍പ്പന്നങ്ങള്‍ക്കുമായി സ്വകാര്യ എഞ്ചിനീയറിംഗ് ഓഫീസിലെ സെലിബ്രേഷന്‍ കമ്മിറ്റി, ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച്, സംഘടിപ്പിക്കുന്ന രണ്ടാമത് ഇന്ത്യന്‍ മാമ്പഴോല്‍സവം ഇന്ന് മുതല്‍ ജൂണ്‍ 21 വരെ സൂഖ് വാഖിഫിന്റെ കിഴക്കന്‍ സ്‌ക്വയറില്‍ നടക്കും.
വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ മാമ്പഴങ്ങളും അവയില്‍ നിന്നുള്ള ഉല്‍പന്നങ്ങളും മിതമായ വിലക്ക് ലഭ്യമാക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.
