വടകര ഭരണം മാറ്റാന്‍ ‘തൂഫാന്‍’ ഖത്തറിലും

ദോഹ. മാറണം വടകര, മാറ്റണം ഈ ഭരണംഎന്ന മുദ്രാവാക്യവുമായി ഖത്തര്‍ വടകര യു ഡി ഏഫ് കമ്മിറ്റി നടത്തിയ ‘തൂഫാന്‍’ എന്ന പരിപാടി വടകര ഭരണ മാറ്റത്തിന്ന് കാഹളമൂതൂന്ന ജനകീയ കൊടുങ്കാറ്റായി മാറി.
വോട്ടു പാട്ടും, വോട്ട് വിശേഷവും, വോട്ട് ജാഥയുമായി നട്ടിലെ ഇലക്ഷന്‍ പ്രതീതി സൃഷ്ടിച്ച പരിപാടി, വടകരയിലെ 48 സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തുകയും, വടകരയിലെ സ്ഥാനാര്‍ത്ഥികളെ വിജയത്തിനു വേണ്ടിയുള്ള ഗാനം സിറാജ് എം വി റിലീസ് ചെയ്യുകയും ചെയ്തു, വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് വക്രയിലെ റോയല്‍ ട്രീറ്റ് റെസ്റ്റോറന്റില്‍ വെച്ച് നടന്ന ‘തൂഫാന്‍’ എന്ന പരിപാടി അഫസല്‍ വടകരയുടെ അദ്ധ്യക്ഷതയില്‍ കെ എം സി സി സംസ്ഥാന അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ നാച്ചി ഉല്‍ഘാടനം ചെയ്തു.
വികസന മുരടിപ്പിന്റെ ആറു പതിറ്റാണ്ട് എന്ന വിഷയത്തെ ആസ്പദമാക്കി ‘ഓര്‍മ്മയിലെ വടകര അന്നും ഇന്നും’ എന്ന വിഷയത്തില്‍ കെ എം സി സി വൈസ് പ്രെസിഡന്റ് എസ് എ എം ബഷീര്‍ സാഹിബ്, ഇന്‍കാസ് നേതാവ് അഷറഫ് കെ, ആര്‍ എം പി ഐ നേതാവ് റിജു, വെല്‍ഫേര്‍ പാര്‍ട്ടി നേതാവ് ഫിറോസ് പുറത്തയില്‍ എന്നിവര്‍ സംസാരിച്ചു.
ഇസ്മു സി ടി കെയുടെയും, അല്‍താഫ് വള്ളിക്കാടിന്റെയും നേതൃത്വത്തില്‍
ന്യൂ വോയ്‌സ് ദോഹ ടീം അവതരിപിച്ച യു ഡി എഫ് ഗാനമേളയും, അന്‍സാര്‍ പുനത്തിലിന്റെ നേതൃത്വത്തില്‍ നടന്ന വോട്ട് ജാഥയും ശ്രദ്ധേയമായി.

