Local News
സമീഹ ജുനൈദിന്റെ കവിതാസമാഹാരം പ്രകാശനം ചെയ്തു

ദോഹ. ഖത്തറിലെ യുവ കവയിത്രിയും മോട്ടിവേറ്ററുമായ സമീഹ ജുനൈദിന്റെ ഇംഗ്‌ളീഷ് കവിതാസമാഹാരം
ഷീല്‍ഡിംഗ് സണ്‍ഫ്‌ലവേഴ്‌സ് – ദി ജേണല്‍ ഓഫ് എ സ്റ്റാള്‍വാര്‍ട്ട്’പ്രകാശനം ചെയ്തു
സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ ഐസിസി പ്രസിഡണ്ട് എപി മണി കണ് ഠന്‍, ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ്ബാവ, ഐബിപിസി പ്രസിഡണ്ട് താഹ എന്നിവര്‍ ചേര്‍ന്നാണ് പുസ്തകം പ്രകാശനം ചെയ്തത്.
സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ പി.എന്‍.ബാബുരാജന്‍ അധ്യക്ഷത വഹിച്ചു. സമീര്‍ മൂസ പരിപാടി നിയന്ത്രിച്ചു.

