പ്ലാന്‍ സി -ഫിയസ്റ്റാ നൈറ്റ്

ദോഹ. കലയെ സ്‌നേഹിച്ചൊരു കൂട്ടം ചെറുപ്പക്കാര്‍,ഷൂട്ടുകളെ ഉത്സവങ്ങളാക്കി, ജീവിതങ്ങളെ കഥകളാക്കി അവര്‍ അഭ്രപാളിയില്‍ പകര്‍ത്തി റീല്‍സ് , ഷോര്‍ട് ഫിലിം, കണ്ടെന്റ് ക്രീയേഷന്‍സുമായി അവരുടെ യാത്ര പ്രേക്ഷകര്‍ കൈപിടിച്ചുയര്‍ത്തിയപ്പോള്‍,പ്ലാന്‍ സി ഒരു പേര് മാത്രം അല്ല, അവരുടെ ഓരോ സൃഷ്ട്ടിയും വണ്‍ മില്യണ്‍ വ്യൂവേസിനെ പുറത്തു കടക്കുന്ന കലാസൃഷ്ടികള്‍ ആയി മാറി. ചില്ലകളില്‍ കൂടുകൂട്ടി പറക്കാന്‍ പഠിച്ചൊരു പേര്…പ്ലാന്‍ സി..
15-12-2025-ന് പ്ലാന്‍ സി യുടെ മുന്നിലും പിന്നിലും അണിനിരന്ന എല്ലാവരും,
ദോഹയിലെ കലാസാംസ്‌കാരിക നിറസാന്നിധ്യങ്ങളും മദീനത്തിലെ ഡൈനാമിക് സ്‌പോര്‍സില്‍ ഒത്തുചേര്‍ന്നു.സിനിമയില്‍ എത്തിയ ദോഹയിലെ പ്രിയപ്പെട്ട ചന്ദ്രമോഹന്‍ , ഹരിപ്രശാന്ത് വര്‍മ്മ, ആര്‍ജെ സൂരജ് എന്നിവരെ കൂടാതെ, പ്ലാന്‍ സി യുടെ പിന്നണിയിലെ നെടുംതൂണുകള്‍ ആയ ഡയറക്ടര്‍ സുഹൈല്‍ കൊരമ്പയില്‍, ക്യാമറ കൈകാര്യം ചെയ്യുന്ന ഷംനാസ് സുലൈമാന്‍ എന്നിവരെ ആദരിച്ചു.
ദോഹയിലെ പ്രശസ്ത ഗായക-ഗായികമാര്‍ ആയ റിയാസ് കരിയാട്, റീലോവ് രാമചന്ദ്രന്‍, ഷബിത്, ജാന്‍സി റാണി, ഫൗസിയ എന്നിവരുടെ സംഗീത വിരുന്നും സുനീതി & ടീം നൃത്തവുമായും വേദി നിറച്ചുപ്പോള്‍
അത് സന്തോഷത്തിലും സന്തോഷപരമായി അനുഭവപരിധിയുള്ള ഒരു രാത്രി ആയിരുന്നു.
വേദിയില്‍ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, അഡ്വ. ജാഫര്‍ ഖാന്‍, ലാസ ഇവന്റ് ഗഫൂര്‍ കാലിക്കറ്റ്, വണ്‍ ടുവണ്‍ മീഡിയ മന്‍സൂര്‍ അലി, പ്രജിത് രാമകൃഷ്ണന്‍ സ്‌കൈ മീഡിയ പ്രേം സിംഗ്, മഹ്റൂഫ് ഇന്നിവരോടൊപ്പം മറ്റ് പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു. വര്‍ണാഭമായ വേദിയുടെ അങ്കേര്‍സ് മഞ്ജു മനോജ് ശാന്തി എന്നിവരയിരായിരുന്നു . പ്ലാന്‍ സി ക്കു വേണ്ടി അനൂപ് സ്വാഗതവും ഹാഫിസ് നന്ദിയും പറഞ്ഞു


