Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ മലയാളി വീട്ടമ്മ വാഹനാപകടത്തില്‍ മരിച്ചു

ദോഹ : ഖത്തറില്‍ മലയാളി വീട്ടമ്മ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് പുതിയങ്ങാടി പരേതനായ കെ. കുഞ്ഞായിന്‍ കോയയുടെ ഭാര്യ പൊന്മാടത്ത് സുഹറ (67) ആണ് മരിച്ചത്.

പരേതനായ സക്കാത്ത് വീട് അബുബക്കര്‍ കോയയുടെയും പൊന്മാടത്ത് ബീവിയുടെയും മകളാണ്

മക്കള്‍:-കെ . സീന (ഹിമായത്ത് സ്‌കൂള്‍ അധ്യാപിക), കെ. ഷമീര്‍, കെ. സുനിത ( കോഴിക്കോട് കോര്‍പ്പറേഷന്‍) കെ. ശബ്നം അബ്ദുല്‍ അസീസ് ( അദ്ധ്യാപിക ഭവന്‍സ് പബ്ലിക് സ്‌കൂള്‍, ദോഹ)

മരുമക്കള്‍:-
വലിയകത്ത് യാസിദ് മുഹമ്മദ് (കള്ളിയത്ത് ടി.എം. ടി) പാറ്റയില്‍ സലിം ( കാരന്തൂര്‍ മര്‍ക്കസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍) തൃശ്ശൂര്‍ മാറാത്ത് അബ്ദുള്‍ അസീസ് (ഖത്തര്‍)

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

Related Articles

Back to top button