Breaking News
പ്രതികൂല കാലാവസ്ഥ: തൊഴിലുടമകള്‍ കൂടുതല്‍ മുന്‍കരുതലുകളെടുക്കണം

ദോഹ: രാജ്യത്തെ പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ തൊഴിലുടമകള്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന് തൊഴില്‍ മന്ത്രാലയം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അറിയിച്ചു.
ഇന്ന് രാജ്യത്തിന്റെ ചില പ്രദേശങ്ങളില്‍ ശക്തമായ കാറ്റ് ഉണ്ടാകുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മേഘാവൃതമായ കാലാവസ്ഥ ചിലപ്പോഴൊക്കെ മഴയ്ക്കും പൊടിപടലത്തിനും കാരണമാകുമെന്നും അതില്‍ കൂട്ടിച്ചേര്‍ത്തു. തിരമാല 4 അടി മുതല്‍ 8 അടി വരെ ഉയരുമെന്നും 11 അടി വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ സമുദ്ര ജാഗ്രതാ നിര്‍ദ്ദേശവും വകുപ്പ് പുറപ്പെടുവിച്ചു.


