സിഎച്ച് സെന്റര്‍ ഖത്തര്‍ ചാപ്റ്റര്‍ സ്‌നേഹ സംഗമം സംഘടിപ്പിച്ചു

ദോഹ: ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സിഎച്ച് സെന്റെറിന്റെ പ്രചരണാര്‍ത്ഥം ദോഹയില്‍ എത്തിച്ചേര്‍ന്ന നേതാക്കള്‍ക്ക് സ്വീകരണവും സ്‌നേഹസംഗമവും ഖത്തര്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. തുമാമ അല്‍സാജ് റെസ്റ്റോറന്റില്‍ ചേര്‍ന്ന സംഗമം കെഎംസിസി ഖത്തര്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാര്‍ എസ് എ എം ബഷീര്‍ ഉത്ഘാടനം നിര്‍വഹിച്ചു.
രോഗം തീര്‍ത്ത വേദനകളാല്‍ ജീവിതം ദുരിത പൂര്‍ണ്ണമായ ജീവിതം നയിക്കുന്ന പതിനായിരങ്ങള്‍ക്ക് സ്വന്തനമേകുന്നതില്‍ സി എച്ച് സെന്ററുകള്‍ വഹിക്കുന്ന പങ്ക് മാതൃകാപരമാണെന്ന് ഉത്ഘാടനം നിര്‍വഹിച്ചുകൊണ്ട് എസ് എ എം ബഷീര്‍ അഭിപ്രായപ്പെട്ടു.
സിഎച്ച് സെന്റര്‍ ഖത്തര്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ എവിഎ ബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് റഷീദ് മുഖ്യ പ്രഭാഷണവും തൃശൂര്‍ സി എച്ച് സെന്റര്‍ പ്രസിഡന്റ് സി.എ. മുഹമദ് റഷീദ് പദ്ധതി വിശദീകരണവും നിര്‍വഹിച്ചു.
തുടര്‍ന്ന് നടന്ന ചടങ്ങില്‍ ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദോഹയില്‍ ചേര്‍ന്ന തൃശൂര്‍ സിഎച്ച് സെന്റര്‍ സാരഥികള്‍ ആയ സി.എ. മുഹമദ് റഷീദ്, സി.എച്ച്. റഷീദ് എന്നിവര്‍ക്ക് സ്വീകരണം നല്കി
2010 കാലയളവില്‍ രൂപീകൃതമായ സിഎച്ച് സെന്റര്‍ ഖത്തര്‍ ചാപ്റ്റര്‍ കമ്മിറ്റി പിരിച്ചു വിട്ടുകൊണ്ട് പുതിയ കമ്മിറ്റി നിലവില്‍ വന്നു.
എവി.എ ബക്കര്‍ ഹാജി ചെയര്‍മാന്‍, എന്‍.ട്ടി നാസര്‍ കണ്‍വീനര്‍, പി.വി ഹംസ കുട്ടി ട്രഷറര്‍ തുടങ്ങിയവരെ പ്രധാന ഭാരവാഹികള്‍ ആയി തിരഞ്ഞെടുത്തു.
ആശംസകള്‍ നേര്‍ന്ന് കൊണ്ട് ഐസിസി പ്രസിഡന്റ് എ.പി മണികണ്ഠന്‍, ഐസിബിഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഇന്‍കാസ് ഖത്തര്‍ രക്ഷാധികാരി ഹൈദര്‍ ചുങ്കത്തറ, കേരള ഇസ്ലാമിക് സെന്റര്‍ ജന:സെക്രട്ടറി സകരിയ മാണിയൂര്‍, കെഎംസിസി ഖത്തര്‍ ട്രഷര്‍ പി. സ്സ്. എം. ഹുസൈന്‍, കെഎംസിസി ഖത്തര്‍ അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എ.വി അബൂബക്കര്‍ ഖാസിമി തുടങ്ങിയര്‍ സംസാരിച്ചു.
മുഹമ്മദ് സുഫ്യാന്‍ ഖിറാഅത് അവതരണം നടത്തി
സിഎച്ച് സെന്റര്‍ ഖത്തര്‍ ചാപ്റ്റര്‍ കണ്‍വീനര്‍ എന്‍.ട്ടി നാസര്‍ സ്വാഗതവും, ജോ: കണ്‍വീനര്‍ നസീര്‍ അഹ്‌മദ് നന്ദിയും പറഞ്ഞു.


