Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

നിലമ്പൂര്‍ കൂട്ടം പാട്ടുത്സവം – സീസണ്‍ 12′ ഫെബ്രുവരി 10 ന് ചൊവ്വാഴ്ച


ദോഹ. ഖത്തര്‍ പ്രവാസികളായ നിലമ്പൂരുകാരുടെ കൂട്ടായ്മ ഖത്തര്‍-നിലമ്പൂര്‍ കൂട്ടം 12 -ആം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഈ വര്‍ഷത്തെ നിലമ്പൂര്‍ പാട്ടുത്സവം – സീസണ്‍ 12′ ഫെബ്രുവരി 10 നു ചൊവ്വാഴ്ച (ഖത്തര്‍ ദേശീയ കായിക ദിനം) വൈകീട്ട് 4 മണി മുതല്‍ ഐസിസി അശോക ഹാളില്‍ നടക്കും.

നിലമ്പൂരിന്റെ കലാ സാഹിത്യ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന നിരവധി പരിപാടികള്‍ ഉള്‍പ്പെടുത്തിയായിരിക്കും ഈ വര്‍ഷത്തെ നിലമ്പൂര്‍ പാട്ടുത്സവം അരങ്ങേറുക.

നിലംബൂര്‍ എം.എല്‍.എ ആര്യാടന്‍ ഷൗക്കത്, പ്രശസ്ത പിന്നണി ഗായികയും സ രി ഗ മ പ ഫെയിം കീര്‍ത്തന, ചലച്ചിത്ര താരങ്ങള്‍, സാംസ്‌കാരിക നായകര്‍ തുടങ്ങി നാട്ടിലെയും ഖത്തറിലെയും മികച്ച കലാ പ്രതിഭകളടക്കം നിലമ്പൂര്‍ പാട്ടുത്സവത്തിന്റെ ഭാഗമാകും.

Related Articles

Back to top button