Breaking News
മിഡില്‍ ഈസ്റ്റ് പീസ് കൗണ്‍സിലിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന് ഖത്തര്‍ 1 ബില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തു

ദോഹ. പലസ്തീന്‍ പ്രശ്നത്തിന് സമഗ്രവും ശാശ്വതവുമായ ഒരു പരിഹാരം കൈവരിക്കുന്നതിനുള്ള മിഡില്‍ ഈസ്റ്റ് പീസ് കൗണ്‍സിലിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന് ഖത്തര്‍ 1 ബില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധ്യക്ഷതയില്‍ വാഷിംഗ്ടണില്‍ നടന്ന കൗണ്‍സിലിന്റെ ഉദ്ഘാടന യോഗത്തില്‍ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍-താനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.


