ഇന്ന് ലോക മാതൃഭാഷാ ദിനം

രഞ്ജിത്ത് ചെമ്മാട്
ഫെബ്രുവരി 21-നാണ് അന്താരാഷ്ട്ര തലത്തില്‍ ലോക മാതൃഭാഷാ ദിനം (International Mother Language Day) ആഘോഷിക്കുന്നത്. ഭാഷാപരവും സാംസ്‌കാരികവുമായ വൈവിധ്യവും ബഹുഭാഷാത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി യുനെസ്‌കോ 1999ല്‍ പ്രഖ്യാപിച്ച ഈ ദിനം, 2000 മുതല്‍ ആചരിച്ചുവരുന്നു. ബംഗ്ലാദേശില്‍ മാതൃഭാഷയ്ക്കായി രക്തസാക്ഷിത്വം വരിച്ചവരുടെ ഓര്‍മ്മയ്ക്കായിട്ടാണ് ഈ ദിവസം തെരഞ്ഞെടുത്തത്. നമുക്ക് നമ്മുടെ മാതൃഭാഷയെ സ്‌നേഹിക്കാനും അതിനെ ഈ പ്രപഞ്ചത്തില്‍ നിലനിര്‍ത്താനും ശ്രമിക്കാം..
രണ്ടായിരാമാണ്ടിലെ കണക്കുകളനുസരിച്ച്, ലോകമെമ്പാടുമായി ഏകദേശം 7,000 തദ്ദേശീയ ഭാഷകള്‍ നിലവിലുണ്ടായിരുന്നു. ഇവയില്‍ മിക്കതും വംശനാശ ഭീഷണി നേരിടുന്ന ചെറിയ ഭാഷകളാണ്. 2004-ല്‍ പ്രസിദ്ധീകരിച്ച ഒരു കണക്കനുസരിച്ച്, ആ സമയത്ത് സംസാരിച്ചിരുന്ന ഭാഷകളില്‍ ഏകദേശം 90% 2050 ആകുമ്പോഴേക്കും വംശനാശം സംഭവിച്ചിരിക്കും.

