Breaking News
അസാധാരണമായ തുറമുഖ താരിഫ് സൗകര്യ പാക്കേജുമായി മവാനി ഖത്തര്‍

ദോഹ. നിലവിലെ സംഘര്‍ഷാവസ്ഥയില്‍ ലോജിസ്റ്റിക് മേഖലയെ പിന്തുണയ്ക്കുന്നതിനും രാജ്യത്തുടനീളമുള്ള പ്രവര്‍ത്തനങ്ങള്‍ ലഘൂകരിക്കുന്നതിനും അസാധാരണമായ തുറമുഖ താരിഫ് സൗകര്യ പാക്കേജുമായി മവാനി ഖത്തര്‍ രംഗത്ത്.
വിതരണ ശൃംഖലയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും, സുഗമമായ ചരക്ക് നീക്കം ഉറപ്പാക്കുന്നതിനും, പ്രധാന വ്യാപാര, ലോജിസ്റ്റിക് ശൃംഖലകളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനുമാണ് ഈ നീക്കം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
