Uncategorized
ഖത്തര്‍, അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-താനിയും ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയും കൂടിക്കാഴ്ച നടത്തി

ലുസൈല്‍ കൊട്ടാരത്തിലെ അമീറിന്റെ ഓഫീസിലാണ് കൂടിക്കാഴ്ച നടന്നത് .
മേഖലയിലെ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ളും പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളും ഖത്തര്‍, അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-താനിയും ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയും ചര്‍ച്ച ചെയ്തു.
ഖത്തറിന്റെ പരമാധികാരം, സുരക്ഷ, പൗരന്മാരുടെ സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ക്ക് ഉക്രെയ്ന്‍ പ്രസിഡന്റ് പിന്തുണ പ്രഖ്യാപിക്കുകയും ഖത്തറിനുള്ള തന്റെ രാജ്യത്തിന്റെ ഐക്യദാര്‍ഢ്യം ആവര്‍ത്തിക്കുകയും ചെയ്തു.
യുക്രെയ്നിന്റെ ആത്മാര്‍ത്ഥമായ വികാരങ്ങള്‍ക്കും പിന്തുണക്കും അമീര്‍ നന്ദി പറഞ്ഞു



