Breaking News
ചെറിയ ട്രാഫിക് അപകടങ്ങളുണ്ടാകുമ്പോള്‍ റോഡ് ബ്ളോക്കാവാതിരിക്കാന്‍ ശ്രദ്ധിക്കണം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ചെറിയ ട്രാഫിക് അപകടങ്ങളുണ്ടാകുമ്പോള്‍ വാഹനം തൊട്ടടുത്ത പാര്‍ക്കിംഗിലേക്ക് നീക്കി റോഡ് ബ്ളോക്കാവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. ആരുടെ തകരാറാണെന്ന് വിഷയത്തില്‍ തര്‍ക്കമില്ലെങ്കില്‍ ട്രാഫിക് വകുപ്പില്‍ പോവാതെ തന്നെ മെട്രാഷ് 2 വഴി അപകടം റിപ്പോര്‍ട്ട് ചെയ്യാം. പിന്നീട് സൗകര്യം പോലെ ട്രാഫിക് ഓഫീസ് സന്ദര്‍ശിച്ച് വണ്ടി ശരിയാക്കുന്നതിനുള്ള പേപ്പറുകള്‍ ശേഖരിക്കാം. ആരാണോ കുറ്റക്കാര്‍ അവരില്‍ നിന്നും 100 റിയാല്‍ പിഴയീടാക്കും.
എന്നാല്‍ ആരാണ് കുറ്റക്കാര്‍ എന്ന വിഷയത്തില്‍ തര്‍ക്കമുണ്ടാകുമ്പോള്‍ ഇരുവരും ഉടനെ തൊട്ടടുത്ത ട്രാഫിക് പോലീസ് ഓഫീസില്‍ ഹാജറായി പ്രശ്നം പരിഹരിക്കണം.