Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തറിലേക്ക് 4.2 കിലോ കഞ്ചാവ് കടത്താനുള്ള ശ്രമം ഖത്തര്‍ കസ്റ്റംസ് പൊളിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : റുവൈസ് തുറമുഖം വഴി ഖത്തറിലേക്ക് 4.2 കിലോ കഞ്ചാവ് കടത്താനുള്ള ശ്രമം ഖത്തര്‍ കസ്റ്റംസ് പൊളിച്ചു.

റുവൈസ് തുറമുഖത്തെ മാരിടൈം കസ്റ്റംസ് രാജ്യത്തേക്ക് 4.2 കിലോഗ്രാം ഭാരമുള്ള കഞ്ചാവ് കടത്തുന്നത് പരാജയപ്പെടുത്തിയതായി ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് അറിയിച്ചു. പച്ചക്കറികള്‍ കയറ്റി അയച്ച റഫ്രിജറേറ്റഡ് ട്രക്കിന്റെ എഞ്ചിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കഞ്ചാവ് കസ്റ്റംസ് അധികൃതര്‍ പിടികൂടുകയായിരുന്നു.

വിവിധ പോര്‍ട്ടുകളിലും എയര്‍പോര്‍ട്ടിലും നിരോധിത വസ്തുക്കള്‍ പിടികൂടുന്നതിനുള്ള അത്യാധുനിക സംവിധാനങ്ങളാണുള്ളതെന്നും വിദഗ്ധ പരിശീലനം നേടിയ കസ്റ്റംസ് വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഇത്തരം പദാര്‍ഥങ്ങള്‍ കടത്താന്‍ ശ്രമിക്കുന്നത് ആത്മഹത്യാപരമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Related Articles

Back to top button