കുറഞ്ഞ നിരക്കില്‍ ജീവിത ശൈലി രോഗങ്ങള്‍ കണ്ടെത്താന്‍ ക്യാമ്പയിനുമായി മൈക്രോഹെല്‍ത്ത് ലബോറട്ടറി
ദോഹ : ഖത്തറിലെ സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ജീവിത ശൈലി രോഗങ്ങള്‍ കണ്ടെത്താന്‍ ഒരു മാസം നീണ്ടു നില്ക്കുന്ന ക്യാമ്പയിനുമായി മൈക്രോഹെല്‍ത്ത് ലബോറട്ടറി.
ജൂലൈ 1 മുതല്‍ 31 വരെയാണ് ക്യാമ്പയിന് നടക്കുന്നത്. തുടര്‍ച്ചയായി 11ാം വര്‍ഷമാണ് മൈക്രോ ഹെല്‍ത്ത് സാധാരണക്കാരായ പ്രവാസികള്‍ക്ക് ആശ്വാസമാകുന്ന ക്യാമ്പയിന് സംഘടിപ്പിക്കുന്നതെന്ന് സി.ഇ.ഒ ഡോ. നൗഷാദ് സി.കെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സുക്മണി റെജി, അഡ്മിനിസ്ട്രേഷന് ഡയറക്ടര്‍ അബ്ദുല്‍ നാസര്‍ സി, ലബോറട്ടറി അഡ്മിനിസ്ട്രേറ്റര്‍ ഷഫീഖ് കെ.സി, ടെക്നിക്കല്‍ അഫയേഴ്സ് ഹെഡ് സജീര്‍ കെ.പി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ബ്ലഡ് പ്രഷര്‍, ബി.എം.ഐ, ബ്ലഡ് ഷുഗര്‍, ലിപ്പിഡ് പ്രൊഫൈല്‍ (എല്‍.ഡി.എല്‍, എച്ച്.ഡി.എല്‍, വി.എല്‍.ഡി.എല്‍, ടോട്ടല്‍ കൊളസ്ട്രോള്‍ &ട്രൈഗ്ലിസറൈഡുകള്‍, ബ്ലഡ് യുറിയ, ക്രിയാറ്റിന്‍, യുറിക് ആസിഡ്, എസ്.ജി.പി.ടി തുടങ്ങിയ 500 റിയാല്‍ ചിലവ് വരുന്ന ടെസ്റ്റുകള്‍ ക്യാമ്പയിന് കാലയളവില്‍ 50 റിയാലിന് ലഭ്യമാകും.
ക്യാമ്പയിന് കാലയളവില്‍ രാവിലെ 7 മണി മുതല്‍ രാത്രി 10 മണി വരെ ആഴ്ചയില്‍ 7 ദിവസവും പ്രവര്‍ത്തിക്കും. ടെസ്റ്റ് ചെയ്യാന്‍ വരുന്നവര്‍ മിനിമം 8 മണിക്കൂറെങ്കിലും ഫാസ്റ്റിങ്ങിലായിരിക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 44506383 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.