Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തര്‍ നിലമ്പൂര്‍ കൂട്ടത്തിന്റെ ഇടപെടലില്‍ ഖത്തറില്‍ കുടുങ്ങിയ പ്രവാസിയെ നാട്ടിലെത്തിച്ചു

ദോഹ : ഖത്തര്‍ നിലമ്പൂര്‍ കൂട്ടത്തിന്റെ ഇടപെടലില്‍ ഖത്തറില്‍ കുടുങ്ങിയ പ്രവാസിയെ നാട്ടിലെത്തിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി തന്റെ തൊഴിലിലടത്തെ പ്രയാസം കാരണം നാട്ടിലേക്ക് പോവാന്‍ കഴിയാതിരുന്ന നിലമ്പൂര്‍ മൂത്തേടം സ്വദേശി ജംഷീര്‍ എന്ന വ്യക്തിയെയാണ് ഖത്തര്‍ നിലമ്പൂര്‍ കൂട്ടത്തിന്റെ സഹകരണത്തോടെ നാട്ടിലെത്തിച്ചത്.

ഭാരവാഹികളായ മജീദ് മൂത്തേടവും സലാം ചുങ്കത്തറയും അദ്ദേഹത്തെ സന്ദര്‍ശിക്കുകയും കാര്യങ്ങള്‍ മനസ്സിലാക്കുകയും ജംഷീറുമായി ബന്ധപ്പെടുകയും നിരന്തര ശ്രമത്തിന്റെ ഫലമായി കമ്പനിയുമായി ബന്ധപെട്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്നലെ രാത്രി അദ്ദേഹത്തെ നാട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്തതായി ഭാരവാഹികള്‍ അറിയിച്ചു.

ഖത്തര്‍ നിലമ്പൂര്‍ കൂട്ടം അംഗങ്ങളുടെ വേദനയിലും വിഷമത്തിലും സാന്ത്വനമായും, സന്തോഷങ്ങളില്‍ പങ്കാളികളായും എന്നും എപ്പോഴും താങ്ങും തണലുമായി കൂടെയുണ്ടാകുമെന്ന് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ അറിയിച്ചു.

Related Articles

Back to top button