തൃശൂര്‍ ജില്ലാ സൗഹൃദവേദിക്ക് പുതിയ ഭാരവാഹികള്‍ എ.എം. മുഹമ്മദ് മുസ്തഫ പ്രസിഡണ്ട്, ശ്രീനിവാസന്‍ കണ്ണത്ത് ജനറല്‍ സെക്രട്ടറി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറിലെ തൃശൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ തൃശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ 2021 – 2023 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
എ.എം. മുഹമ്മദ് മുസ്തഫ (പ്രസിഡണ്ട്) ശീനിവാസന്‍ കണ്ണത്ത്, (ജന:സെക്രട്ടറി), പ്രമോദ് മൂന്നിനി (ട്രഷറര്‍), പി. ശശിധരന്‍ (ഫസ്റ്റ് വൈസ് പ്രസിഡണ്ട് ), മുഹമ്മദ് റാഫി കണ്ണോത്, മുഹമ്മദ് അഷ്റഫ് ആര്‍.ഒ (വൈസ് പ്രസിഡണ്ടുമാര്‍), ഷറഫ് മുഹമ്മദ്, വിഷ്ണു ജയറാം ദേവ്, അക്ബര്‍ എം.എം. (സെക്രട്ടറിമാര്‍ ), പി. കെ. ഇസ്മായില്‍.(ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍), അബ്ദുല്‍ ഗഫൂര്‍ (ജന: കോ-ഓര്‍ഡിനേറ്റര്‍) എന്നിവരാണ് ഭാരവാഹികള്‍.
ജൂലായ് 10 നു വെള്ളിയാഴ്ച ഓണ്‍ലൈനില്‍ നടന്ന ചടങ്ങില്‍ മുന്‍ പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു.വേദി രക്ഷാധികാരിയും നോര്‍ക്ക റൂട്‌സ് ഡയറക്ടറുമായ ജെ. കെ. മേനോന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സജീഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ശ്രീനിവാസന്‍ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
വേദി കോ ഓര്‍ഡിനേറ്റര്‍ എ. കെ. നസീര്‍ സ്വാഗതവും, സെക്രട്ടറി തോമസ് നന്ദിയും പറഞ്ഞു.
വേദി ഉപദേശക സമിതി ചെയര്‍മാന്‍ ഷറഫ് പി ഹമീദ്, വി.എസ്. നാരായണ്‍, അഡ്വക്കറ്റ് ജാഫര്‍ ഖാന്‍, വി.കെ. സലിം, പി. മുഹ്‌സിന്‍, കെ.എം.എസ്. ഹമീദ്, സി. ടി. ലോഹിതാക്ഷന്‍, കുടുംബ സുരക്ഷാ, കാരുണ്യം, സാന്ത്വനം, ഭവന പദ്ധതി, മെമ്പര്‍ഷിപ്പ്, ഹെല്‍പ് ഡെസ്‌ക്, ആര്‍ട്ട്‌സ് & കള്‍ച്ചര്‍, സ്‌പോര്‍ട്‌സ്, പരിസ്ഥിതി തുടങ്ങിയ സബ് കമ്മിറ്റിയുടേയും, 13 സെക്ടര്‍ കമ്മിറ്റികളുടേയും ചെയര്‍മാന്‍മാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.