Breaking News
ഇഹ്തിറാസില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നത് ദോഹയിലെ നടപടി ക്രമങ്ങള്‍ എളുപ്പമാക്കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : താമസക്കാരും പൗരന്‍മാരും ഖത്തറിലേക്ക് വരുമ്പോള്‍ ഇഹ്തിറാസില്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഐശ്ചികമാണെങ്കിലും ദോഹയിലെ നടപടിക്രമങ്ങള്‍ എളുപ്പമാക്കുമെന്നും അതിനാല്‍ ഖത്തറിലേക്ക് വരുന്നവരെല്ലാം മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നത് നല്ലതാണെന്നും പൊതുജനാരോഗ്യ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
പ്രീ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മുതലായവ അപ്‌ലോഡ് ചെയ്തവര്‍ക്ക് എയര്‍പോര്‍ട്ടില്‍ ഫാസ്റ്റ് ട്രാക്ക് സൗകര്യം ഉപയോഗിക്കാം.
രജിസ്‌ട്രേഷന്‍ ലിങ്ക് https://ehteraz.gov.qa/PER/loginPage?language=en