
Breaking News
ഖത്തര്‍ അമീറും സൗദി കിരീടാവകാശിയും കൂടിക്കാഴ്ച നടത്തി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ ഥാനിയും സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരനുമായി റിയാദില്‍ കൂടിക്കാഴ്ച നടത്തി .
റിയാദില്‍ നടക്കുന്ന മിഡില്‍ ഈസ്റ്റ് ഗ്രീന്‍ ഇനിഷ്യേറ്റീവ് ഉച്ചകോടിയുടെ ഭാഗമായാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ദൃഢമായ സാഹോദര്യ ബന്ധം ഊട്ടിയുറപ്പിക്കല്‍, പൊതുതാല്‍പ്പര്യങ്ങളുടെ സംരക്ഷണം തുടങ്ങിയ പല വിഷയങ്ങളും കൂടിക്കാഴ്ചയില്‍ അവര്‍ അവലോകനം ചെയ്തു. ഉച്ചകോടി അജണ്ടയിലെ പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളും വിഷയങ്ങളും അവര്‍ ചര്‍ച്ച ചെയ്തു.
യോഗത്തില്‍ നിരവധി സൗദി മന്ത്രിമാരും ഉദ്യോഗസ്ഥരും അമീറിനൊപ്പം എത്തിയ ഖത്തര്‍ പ്രതിനിധികളും പങ്കെടുത്തു.