Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

എന്‍.ആര്‍.ഐ സ്‌ക്കീമുകള്‍ക്കായി ഐ.സി.ബി.എഫ് സെല്‍ എല്ലാ ശനിയാഴ്ചകളിലും

അഫ്‌സല്‍ കിളയില്‍ : –

ദോഹ : കേന്ദ്ര ഗവണ്‍മെന്റിന്റെ എന്‍.ആര്‍.ഐ സ്‌ക്കീമുകളെക്കുറിച്ചുള്ള സേവനങ്ങള്‍ക്കായി ഐ.സി.ബി.എഫ് സെല്‍. എല്ലാ ശനിയാഴ്ചകളിലും. വൈകീട്ട് 5 മണി മുതല്‍ 7 മണി വരെ തുമാമയിലെ ഐ.സി.ബി.എഫ് ഓഫീസില്‍ വെച്ചാണ് ഐ.സി.ബി.എഫ് സെല്‍ നടക്കുക.

പ്രവാസി ഭാരതീയ ഭീമ യോജന, പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, എന്‍.ആര്‍.ഐക്കുള്ള ദേശീയ പെന്‍ഷന്‍ പദ്ധതി, പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന തുടങ്ങിയ പദ്ധതികളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ സെല്ലില്‍ നിന്നും ലഭ്യമാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 30819723 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button