സിനിമയുടെ വര്‍ത്തമാനം: യൂത്ത് ഫോറം ഖത്തര്‍ ചര്‍ച്ചാ സദസ്സ് സംഘടിപ്പിച്ചു
ദോഹ : യൂത്ത് ഫോറം ഖത്തര്‍ സംഘടിപ്പിക്കുന്ന നാം കരുത്തരാവുക കരുതലാവുക ക്യാമ്പയിന്റെ ഭാഗമായി സിനിമയുടെ വര്‍ത്തമാനം എന്ന തലകെട്ടില്‍ ചര്‍ച്ചാ സദസ് സംഘടിപ്പിച്ചു. സിനിമയില്‍ ഉണ്ടായ വ്യത്യസ്തമായ മാറ്റങ്ങള്‍ ചര്‍ച്ചക്ക് വിധേയമായി. സിനിമ വ്യക്തിതലത്തിലും, സാമൂഹിക തലത്തിലും ശക്തമായ സ്വാധീനം ചെലുത്തുന്ന മീഡിയ ആണെന്നെരിക്കെ, വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും ആശയങ്ങള്‍ പ്രചരിപ്പിക്കുനതിന് പകരം മനുഷ്യ മനസുകളെ അടുപ്പിക്കാനും, സ്നേഹവും, സാഹോദര്യവും പ്രചരിപ്പിക്കാനും സിനിമയെ ഉപയോഗപ്പെടുത്തണമെന്ന് സദസ്സ് അഭിപ്രായപ്പെട്ടു.
യൂത്ത് ഫോറം ഖത്തര്‍ പ്രസിഡന്റ് എസ്.എസ് മുസ്തഫ അധ്യക്ഷനായ പരിപാടിയില്‍ പ്രമുഖ സിനിമാ പ്രവര്‍ത്തകരായ ഉസ്മാന് മാരാത്ത്, ശമല്‍ സുലൈമാന്‍, ശ്രീജിത്ത് ആലക്കോട്, ഫിറോസ് പി.പി.എം, അല്‍ത്തു അല്‍ത്താഫ്, മുഹമ്മദ് അനസ്, നുവൈദ് ബഷീര്‍, ഹബീബ് റഹ്മാന് എന്നിവര്‍ പങ്കെടുത്തു.