Archived Articles
ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ ജോലി ഒഴിവ്
ദോഹ:ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലര്‍ക്കിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 3565-50-4565-65-5540 ആണ് ശമ്പള സ്‌കെയില്‍. കമ്പ്യൂട്ടര്‍ സാക്ഷരതയുള്ളവരും ബിരുദധാരികളും ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാവീണ്യവുമുള്ളവരും ഖത്തര്‍ റസിഡന്‍സ് പെര്‍മിറ്റുള്ളവരുമായവര്‍ക്ക് അപേക്ഷിക്കാം. അറബി ഭാഷപരിജ്ഞാനം അഭികാമ്യം.
താല്‍പര്യമുള്ളവര്‍ അഡ്മിനിസ്ട്രേഷന്‍ അറ്റാഷെയ്ക്ക് [email protected] 2022 എന്ന ഇമെയില്‍ വിലാസത്തില്‍ ജനുവരി 2ന് അകം അപേക്ഷ സമര്‍പ്പിക്കണമെന്ന് എംബസി അറിയിച്ചു.