
Archived Articles
ഹണി ഫെസ്റ്റിവല്‍ ഇന്നു മുതല്‍ അല്‍ മസ് റൂവ സ്‌ക്വയറില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ കാര്‍ഷിക കാര്യ വകുപ്പ് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ഹണി ഫെസ്റ്റിവല്‍ ഇന്നു മുതല്‍ ഉം സലാല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ അല്‍ മസ് റൂവ സ്‌ക്വയറില്‍ നടക്കും.
പ്രാദേശിക ഉല്‍പന്നങ്ങള്‍ ജനകീയമാക്കുന്നതിനും ഖത്തറി ഫാമുകളെ പിന്തുണയ്ക്കുന്നതിനുമായി നിരവധി ഫാമുകളും പ്രാദേശിക കമ്പനികളും ഫെസ്റ്റിവലില്‍ പങ്കെടുക്കും. മൂന്ന് ദിവസങ്ങളിലും എല്ലാ ദിവസവും രാവിലെ 7 മണി മുതല്‍ വില്‍പന ആരംഭിക്കുകയും വൈകുന്നേരം 5 മണി വരെ തുടരുകയും ചെയ്യും.