Breaking News
ഇന്ന് രാത്രി മുതല്‍ മൂന്ന് ദിവസം ഡി റിംഗ് റോഡില്‍ 5 മണിക്കൂര്‍ റോഡ് അടക്കും
അമാനുല്ല വടക്കാങ്ങര
ദോഹ: ഇന്ന് രാത്രി മുതല്‍ മൂന്ന് ദിവസം ഡി റിംഗ് റോഡില്‍ 5 മണിക്കൂര്‍ റോഡ് അടക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി അറിയിച്ചു.
ദോഹ എക്സ്പ്രസ് വേയില്‍ നിന്ന് ഡി റിംഗ് റോഡിലെ ഫരീജ് അല്‍ അലി ഇന്റര്‍സെക്ഷനിലേക്ക് (ടഡമണ്‍) വരുന്ന റോഡാണ് അടക്കുക
ഫെബ്രുവരി 22 സ്ട്രീറ്റില്‍ നിന്നും ദോഹ എക്സ്പ്രസ് വേയില്‍ നിന്നും ഡി റിംഗ് റോഡിലേക്ക് വരുന്ന റോഡ് ഉപയോക്താക്കള്‍ക്ക് മിസൈമീര്‍ ഇന്റര്‍ചേഞ്ചിലേക്ക് ഡ്രൈവ് ചെയ്യുന്നത് തുടരാം, തുടര്‍ന്ന് ഇടത്തേക്ക് റൗദത്ത് അല്‍ ഖൈല്‍ സ്ട്രീറ്റിലേക്ക് തിരിഞ്ഞ് അവരുടെ ലക്ഷ്യസ്ഥാനങ്ങളിലെത്താം,” അശ്ഗാല്‍ വിശദീകരിച്ചു.