ഖത്തറില്‍ ഡെലിവറി ചാര്‍ജുകള്‍ക്ക് പരിധി നിശ്ചയിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഡെലിവറി ചാര്‍ജുകള്‍ക്ക് പരിധി നിശ്ചയിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം. ബൈക്കില്‍ ഡെലിവറി ചെയ്യുന്നതിന് പരമാവധി 10 റിയാലും മറ്റു വാഹനങ്ങളില്‍ ഡെലിവറി ചെയ്യുന്നതിന് പരമാവധി 20 റിയാലും മാത്രമേ ചാര്‍ജ് ഈടാക്കാവൂ എന്ന് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.
ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളില്‍ മാര്‍ക്കറ്റിംഗ് മാത്രമുള്ള കേസുകളില്‍ മൊത്തം ഓര്‍ഡറിന്റെ 10 ശതമാനം വരെ ചാര്‍ജ് ഈടാക്കാം. എന്നാല്‍ മാര്‍ക്കറ്റിംഗും ഡെലിവറിയുമുള്ള കേസുകളില്‍ മൊത്തം ഓര്‍ഡറിന്റെ 19 ശതമാനം വരെ ചാര്‍ജ് ഇനത്തില്‍ ഈടാക്കാമെന്നും വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.
സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും അധികൃതരുടെ അനുമതിയില്ലാതെ വില വര്‍ദ്ധിപ്പിക്കുന്നത് ഗുരുതരമായ നിയമലംഘനമാണെന്നും ശ്രദ്ധയില്‍പെട്ടാല്‍ കണിശമായ നടപടി കൈക്കൊള്ളുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.