Archived Articles
ആറാമത് മഹാസ്വീല്‍ ഫെസ്റ്റിവലിന് ഇന്ന് തുടക്കം
അമാനുല്ല വടക്കാങ്ങര
ദോഹ. കതാറ കള്‍ചറല്‍ വില്ലേജ് മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ആറാമത് മഹാസ്വീല്‍ ഫെസ്റ്റിവല്‍ ഇന്ന് തുടങ്ങും . മാര്‍ച്ച് 12 വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലില്‍ ഖത്തറി ഫാമുകള്‍ക്കും ഹരിതഗൃഹങ്ങള്‍ക്കും പുറമേ ഭക്ഷ്യ ഉല്‍പാദനം, കന്നുകാലികള്‍, കോഴി വളര്‍ത്തല്‍ എന്നിവയില്‍ വ്യാപൃതരായ ദേശീയ കമ്പനികളാണ് പങ്കെടുക്കുക.
മേളയില്‍ 38 സ്റ്റാളുകളാണുള്ളത്. മാര്‍ച്ച് 12 ന് ശേഷം മേള വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി മെയ് 15 വരെ തുടരും.
രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെയാണ് ഫെസ്റ്റിവല്‍