Breaking News
ഹൃദയാഘാതം മൂലം ഖത്തറില്‍ മലയാളി യുവാവ് നിര്യാതനായി
ദോഹ. ഹൃദയാഘാതം മൂലം ഖത്തറില്‍ മലയാളി യുവാവ് നിര്യാതനായി . പേരാമ്പ്ര വാല്യക്കോട് സ്വദേശി കോഴിക്കോട് കണ്ടി സിറാജ് (36 വയസ്) ആണ് മരിച്ചത്.
ദോഹയില്‍ മൊബൈല്‍ ആക്സസറീസുമായി ബന്ധപ്പെട്ട ജോലി ചെയ്തുവരികയായിരുന്നു.
ഉപ്പ കുഞ്ഞുമൊയ്തീന്. ഉമ്മ കദീജ .സഹോദരന് റഫീഖ്.
ഭാര്യ ശഹര് ബാനു നാല് മക്കളുണ്ട്.
മൃതദേഹം നടപടിക്രമം പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ഐ.സി.എഫ്. പ്രവര്‍ത്തകര്‍ അറിയിച്ചു.