
പോസ്റ്റർ പ്രകാശനം ചെയ്തു
ദോഹ : ഖത്തറിലെ കണ്ണൂർ ജില്ലക്കാരുടെ സൗഹൃദ കൂട്ടയ്മ്മയായ കുവാഖ് ഇരുപ്പത്തിരണ്ടാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി നടത്തുന്ന സംഗീത സായാഹ്നത്തിൻറെ പോസ്റ്റർ പ്രകാശനം സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സൈനുൽ ആബിദിൻ നിർവ്വഹിച്ചു.
‘കുവാഖ് സംഗീതരാവ് – മൂൺ മാജിക്ക്’ എന്ന് നാമകരണം ചെയ്തിട്ടുള്ള പരിപാടി ജൂലൈ 15 നു ഐഡിയൽ സ്കൂൾ കെ ജി ഹാളിൽ വെച്ചാണ് അരങ്ങേറുക. പ്രശസ്ത ഗായകൻ കണ്ണൂർ ഷെരീഫ് നയിക്കുന്ന സംഗീത നിശയാണ് ചടങ്ങിലെ പ്രധാന ആകർഷണം.
അബു ഹമൂറിലെ സഫാരി മാളിൽ നടന്ന പോസ്റ്റർ പ്രകാശന ചടങ്ങിൽ കുവാഖ് പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു, ജനറൽ സെക്രട്ടറി വിനോദ് വള്ളിക്കോൽ, കൾച്ചറൽ സെക്രട്ടറി രതീഷ് മാത്രാടൻ, പ്രോഗ്രാം കൺവീനർ രജിൻ പള്ളിയത്ത് തുടങ്ങിയവർ സംബന്ധിച്ചു.