- June 26, 2022
- Updated 11:47 am
NEWS UPDATE
കാപ്‌കോ മുന്‍ ജീവനക്കാരന്‍ നാട്ടില്‍ നിര്യാതനായി
- June 18, 2022
- BREAKING NEWS
ദോഹ: ഖത്തര്‍ പെട്രോ കെമിക്കല്‍ കമ്പനിയിലെ മുന്‍ ജീവനക്കാരനും ദീര്‍ഘകാല ഖത്തര്‍ പ്രവാസിയുമായിരുന്ന വി.കെ.അബ്ദുറഹിമാന്‍ കല്ലാച്ചി നാട്ടില്‍ നിര്യാതനായി.
ടി.കെ.എം. എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ബിരുദമെടുത്ത അദ്ദേഹം മുപ്പത് വര്‍ഷത്തോളം ഖത്തര്‍ പെട്രോ കെമിക്കല്‍ കമ്പനിയിലെ മെയിന്റനന്‍സ് വിഭാഗത്തില്‍ ജോലി ചെയ്തു. മിസഈദിലെ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൊക്കെ സജീവമായിരുന്നു.
സുബൈദയാണ് ഭാര്യ. ഡോ. സമീര്‍ ( ഹമദ് മെഡിക്കല് കോര്‍പറേഷന്‍, ഡോ. സഅദ ( യു.കെ), സഹല ( കുവൈത്ത് ) സന (ബാംഗ്‌ളൂര്‍) എന്നിവര്‍ മക്കളാണ് .