ഇ.എഫ് കാര്‍ണിവല്‍ 22 ശ്രദ്ധേയമായി
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ: ഖത്തറിലെ മലയാളി എഞ്ചിനീയര്‍മാരുടെ കൂട്ടായ്മയായ എഞ്ചിനീയര്‍സ് ഫോറം ഖത്തറിന്റെ ഫാമിലി മീറ്റ് ഇ.എഫ് കാര്‍ണിവല്‍ 22, ശ്രദ്ധേയമായി . ഇന്റര്‍ക്കോണ്ടിനെന്റല്‍ ദോഹ സിറ്റി ഹോട്ടലില്‍ വെച്ച് നടന്ന പരിപാടിയില്‍ നിരവധി പേര്‍ സംബന്ധിച്ചു.
എഞ്ചിനീയര്‍സ് ഫോറം ഖത്തറിന്റെ അംഗങ്ങള്‍ക്കായി നടന്ന വിവിധ മത്സരങ്ങളില്‍ എഴുന്നൂറില്‍ പരം അംഗങ്ങള്‍ പങ്കെടുത്തു. സ്ത്രീകള്‍ക്കായുള്ള വെജിറ്റബിള്‍ കാര്‍വിങ്, ഫ്‌ലവര്‍ അറേഞ്ച്‌മെന്റ്, ഐസിംഗ് ഓണ്‍ കെയ്ക്,
ഫാബ്രിക് പെയിന്റിംഗ്, ഹാന്‍ഡ് എംബ്രോയ്ഡറി എന്നീ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടന്നു. വിവിധ മെമ്പര്‍ അലുംനി ഗ്രൂപ്പുകള്‍ ആയ ട്രിവാന്‍ഡ്രം എഞ്ചിനീയറിംഗ് കോളേജ്, ടി കെ എം എഞ്ചിനിയറിങ്ങ് കോളേജ്,തൃശൂര്‍ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്, കണ്ണൂര്‍ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്, കോഴിക്കോട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്,
പാലക്കാട് എന്‍. എസ്.എസ്. എഞ്ചിനീയറിംഗ് കോളജ്, എന്‍ ഐ ടി കാലിക്കറ്റ്,കുറ്റിപ്പുറം എം ഇ. സ് എഞ്ചിനീയറിംഗ് കോളേജ്,
രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കേരളത്തിനു പുറത്തു പഠിച്ച എഞ്ചിനീയര്‍മാരുടെ കൂട്ടായ്മ ആയ കെ ഇ. എഫ് തുടങ്ങിയവര്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ പ്രോഗ്രാമിന് മാറ്റ് കൂട്ടി.
പ്രഗത്ഭ പിന്നണി ഗായകരായ നിത്യ മാമന്‍, സുദീപ് പലനാട്, രമ്യ വിനയകുമാര്‍, അഭിജിത് ദാമോദരന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഗീത സന്ധ്യയും അരങ്ങേറി.
പരിപാടികള്‍ക്ക് എഞ്ചിനീയര്‍സ് ഫോറം ചെയര്‍മാന്‍ ഷാജി ഫ്രാന്‍സിസ്, ജനറല്‍ സെക്രട്ടറി ദിലീപ് ബാലകൃഷ്ണന്‍ ആര്‍ട്‌സ് സെക്രട്ടറി നിധിന്‍ ഒ സി എന്നിവര്‍ നേതൃത്വം നല്‍കി.