Uncategorized

കള്‍ച്ചറല്‍ ഫോറം കാമ്പയിന്‍ : സഫാരി മാള്‍ ബൂത്ത് ജനകീയമായി

അമാനുല്ല വടക്കാങ്ങര

ദോഹ: പ്രവാസി ക്ഷേമ പദ്ധതികള്‍ -അറിയാം എന്ന തലക്കെട്ടില്‍ കള്‍ച്ചറല്‍ ഫോറം കാമ്പയിന്റെ ഭാഗമായി ബോധവത്കരണസദസ്സും പ്രവാസി ക്ഷേമനിധി ബൂത്തും സംഘടിപ്പിച്ചു. അബുഹമൂറിലെ സഫാരിമാളില്‍ നടന്ന പരിപാടിയില്‍ സഫാരി റീജ്യനല്‍ ഫിനാന്‍സ് കണ്ട്രോളര്‍ സുരേന്ദ്രനാഥ് പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് പെന്‍ഷന്‍ അപേക്ഷ ഏറ്റു വാങ്ങി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സാധാരണക്കാരന് ഫലപ്രദാമാവുന്ന കള്‍ച്ചറല്‍ ഫോറത്തിന്റെ ഇത്തരം ലാഭേഛയില്ലാത്ത സേവന പ്രവര്‍ത്തങ്ങള്‍ക്ക് സഫാരി ഗ്രൂപ്പിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് എ.സി. മുനീഷ് മുഖ്യ പ്രഭാഷണം നടത്തി. കള്‍ച്ചറല്‍ ഫോറം വൈസ്പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ചുള്ള ബോധവത്കരണ ക്ലാസിനു നേതൃത്വം നല്‍കി. സഫാരി മാള്‍ ഷോറും മാനേജര്‍ ഹാരിസ് ഖാദര്‍, സഫാരി മാള്‍ ലീസിംഗ് മാനേജര്‍ ഫതാഹ്, കള്‍ച്ചറല്‍ ഫോറം അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ശശിധരപ്പണിക്കര്‍, കള്‍ച്ചറല്‍ ഫോറം ട്രഷറര്‍ അബ്ദുല്‍ ഗഫൂര്‍, സംസ്ഥാന സെക്രട്ടറി സിദ്ദീഖ് വേങ്ങര, കാമ്പയിന്‍ കണ്‍വീനര്‍ ഫൈസല്‍ എടവനക്കാട് തുടങ്ങിയവര്‍ സംസാരിച്ചു. ക്ഷേമ പദ്ധതി ബൂത്തിന് കള്‍ച്ചറല്‍ ഫോറം കാസറഗോഡ് ജില്ലാ ഭാരവാഹികളായ ഷബീര്‍ പടന്ന, മനാസ് ചട്ടഞ്ചാല്‍, റമീസ് കാഞ്ഞങ്ങാട്, ഹഫീസുള്ള കെ.വി. എന്നിവര്‍ നേതൃത്വം നല്‍കി.

ബൂത്തുകള്‍ ഉപയോഗപ്പെടുത്തി നൂറുകണക്കിന് ആളുകള്‍ വിവിധ പദ്ധതികളുടെ ഉപയോക്താക്കളായി മാറി.

നോര്‍ക്ക , കേരള സര്‍ക്കാര്‍ പ്രവാസി ക്ഷേമ ബോര്‍ഡ് എന്നിവയുടെ വിവിധ പദ്ധതികള്‍, ഐ.സി.ബി.എഫ് ഇന്‍ഷൂറന്‍സ് സ്‌കീം തുടങ്ങിയവ പരിചയപ്പടുത്തുക, അംഗങ്ങളാവുന്നതിന് വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്നിവയാണ് കാമ്പയിന്‍ ലക്ഷ്യം വെക്കുന്നത്.

Related Articles

Back to top button
error: Content is protected !!