Archived Articles
ഏഴാമത് പ്രാദേശിക ഈത്തപ്പഴ ഫെസ്റ്റിവല്‍ ജൂലൈ 27 മുതല്‍ ഓഗസ്റ്റ് 12 വരെ സൂഖ് വാഖിഫില്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ ഏഴാമത് പ്രാദേശിക ഈത്തപ്പഴ ഫെസ്റ്റിവല്‍ ജൂലൈ 27 മുതല്‍ ഓഗസ്റ്റ് 12 വരെ സൂഖ് വാഖിഫില്‍ നടക്കുമെന്ന് പ്രാദേശിക അറബിക് ദിനപത്രമായ അല്‍ റായ റിപ്പോര്‍ട്ട് ചെയ്തു.
മുനിസിപ്പാലിറ്റി മന്ത്രാലയവും സൂഖ് വാഖിഫ് മാനേജ്മെന്റും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വാര്‍ഷിക ഉത്സവത്തില്‍ അല്‍ ഖലാസ്, അല്‍ ഖെനൈസി, അല്‍ ഷിഷി, അല്‍ ബര്‍ഹി, അല്‍ സഖായ്, അല്‍ റാസിസി, നാബ്ത് സെയ്ഫ്, അല്‍ ലുലു എന്നിവയുള്‍പ്പെടെ എല്ലാ ഖത്തറി ഈത്തപ്പഴ ഇനങ്ങളും ഡേറ്റ് സിറപ്പും മിതമായ വിലക്ക് ലഭിക്കും.
രാജ്യത്തുടനീളമുള്ള പ്രത്യേക കമ്പനികളുടേയും ഫാമുകളുടേയും പങ്കാളിത്തമുള്ള ഈത്തപ്പഴ മേള സ്വദേശികള്‍ക്കും വിദേശികള്‍ക്കും വൈവിധ്യമാര്‍ന്ന ഈത്തപ്പഴങ്ങള്‍ രുചിക്കാനും വാങ്ങാനും അവസരം നല്‍കും.