
ഖത്തറില്‍ ട്രാഫിക് നിയമലംഘനങ്ങളില്‍ കൂടുതലും അമിത വേഗത
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ട്രാഫിക് നിയമലംഘനങ്ങളില്‍ കൂടുതലും അമിത വേഗതയില്‍ വാഹനമോടിക്കുന്നതാണെന്ന് റിപ്പോര്‍ട്ട് . പ്‌ളാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോരിറ്റിയുടെ റിപ്പോര്‍ട്ടനുസരിച്ച് 2022 മെയ് മാസത്തില്‍ രജിസ്റ്റര്‍ ചെയ്ത മൊത്തം ട്രാഫിക് ലംഘനങ്ങളില്‍ 76 ശതമാനവും സ്പീഡ് ലിമിറ്റ് ലംഘനമായിരുന്നു. വാഹനങ്ങളുടെ വേഗപരിധി ലംഘനത്തിന് 180,390 വാഹനങ്ങള്‍ റഡാര്‍ കാമറ പിടിച്ചു.
മെയ് മാസത്തില്‍ 5,913 ട്രാഫിക് സിഗ്‌നല്‍ ലംഘനങ്ങളും ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.