Archived Articles
വാണിമേലിന്റെ അയണ്‍ മാന്‍ സ്വീകരണം
അമാനുല്ല വടക്കാങ്ങര
ദോഹ. ഇറ്റലിയില്‍ നടന്ന അയണ്മാന് ട്രയത്തലോണ്‍ മത്സരം വിജയകരമായി പൂര്‍ത്തിയാക്കി ദോഹയിലേക്ക് തിരിച്ചു വന്ന വാണിമേല്‍ സ്വദേശി അബ്ദുസ്സമദ് കെ. സിക്ക് ഖത്തര്‍ വാണിമേല്‍ പ്രവാസി ഫോറവും വാണിമേല്‍ പഞ്ചായത്ത് കെ എം.സി.സിയും സംയുക്തമായി ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഊഷ്മളമായ സ്വീകരണം നല്കി
3.9 കിലോമീറ്റര്‍ നീന്തല്‍,180.2 കിലോമീറ്റര്‍ സൈക്ലിംഗ്,42.2 കിലോമീറ്റര്‍ ഓട്ടം എല്ലാം ചേര്‍ന്നു 226 കിലോമീറ്ററിന് മേലെ ദൂരം പൂര്‍ത്തിയാക്കേണ്ട അസാമാന്യ സ്റ്റാമിനയും മനക്കരുത്തും എന്ഡ്യൂറന്സുമെല്ലാം വേണ്ട ഇനമാണിത്.
കേരളത്തില്‍ തന്നെ വിരലില്‍ എണ്ണാവുന്ന ചുരുക്കം ചിലര്‍ മാത്രമായിരിക്കും ഈ നേട്ടം മുമ്പ് കൈവരിച്ചത്. അപൂര്‍വ്വം പേര് മാത്രം കൈവരിക്കുന്ന ഈ മികച്ച നേട്ടം നാടിനും നാട്ടുകാര്‍ക്കും ഏറെ അഭിമാനത്തിന് വക നല്കി.