
Archived Articles
ഷിഹാബുദീന്‍ നാലകത്തിന് യാത്രയയപ്പ്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ 18 വര്‍ഷത്തെ സേവനത്തിന് ശേഷം പ്രവാസ ജീവിതം അവസാനിപ്പിച്ചു പോവുന്ന വുകൈര്‍ യൂണിറ്റ് വൈസ് പ്രസിഡന്റ് ഷിഹാബുദീന്‍ നാലകത്തിനു വെളിച്ചം ഓഫീസില്‍ വെച്ച് യാത്രയയപ്പ് നല്കി.
ചടങ്ങില്‍ അദ്ദേഹത്തിന് ക്യു ഐ ഐ സി ആക്റ്റിംഗ് പ്രസിഡന്റ് സുബൈര്‍ വക്റ ഉപഹാരം നല്കി.
യൂണിറ്റ് സെക്രട്ടറി ഇര്‍ഷാദ് ക്യു ഐ ഐ സി എക്സിക്യൂട്ടീവ് മെമ്പര്‍ ഇസ്മായില്‍ അഷ്റഫ്, മുഹമ്മദ് അലി ഒറ്റപ്പാലം, വക്റ യൂണിറ്റ് സെക്രട്ടറി അബൂബക്കര്‍ സിദ്ധീഖ്, എഞ്ചിനീയര്‍ മുഹമ്മദ് അഫ്സല് തുടങ്ങിയവര്‍ പങ്കെടുത്തു.