മലയാളി സമാജം പ്രതിഭ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. മലയാളി സമാജം ഖത്തറിന്റെ കേരളോത്സവം 2022 ന്റെ ഭാഗമായുള്ള പ്രതിഭ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു .വിവിധ മേഖലകളില്‍ ശ്രദ്ധേയമായ സേവനം നല്‍കിയ മലയാളികളെയാണ് പ്രതിഭ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
അര നൂറ്റാണ്ടിലേറെയായി ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിലെ സജീവ സാന്നിധ്യമായ എ.കെ. ഉസ് മാനാണ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്.
35 വര്‍ഷമായി നാട്ടിലും ഖത്തറിലും നാടകരംഗത്ത് സജീവമായ മല്ലിക ബാബുവിനാണ് കല രംഗത്തെ പുരസ്‌കാരം.
ശാരീരിക പരിമിതികളെ പൊരുതി തോല്‍പിച്ചു തന്റെ മേഖലയില്‍ വിജയം നേടിയ നബീസക്കുട്ടി അബ്ദുല്‍ കരീമിന്
ബിസിനസ് രംഗത്തുള്ള പുരസ്‌കാരം സമ്മാനിക്കും.
ഫിഫ 2022 വിലെ ഇന്ത്യന്‍ ഫാന്‍ ലീഡറായി തെരഞ്ഞെടുക്കപ്പെട്ട സഫീറുറഹ്‌മാനാണ് കായിക രംഗത്തെ പുരസ്‌കാരം.
ഹോസ്പിറ്റല്‍ കാന്‍സര്‍ വിഭാഗം കേസ് മാനേജര്‍ ലിന്‍ഷാ ആനി ജോര്‍ജിനെയാണ് ആരോഗ്യ രംഗത്തെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്.
മയ്യിത്ത് പരിപാലന രംഗത്തെ സ്തുത്യര്‍ഹമായ സേവനം മുന്‍നിര്‍ത്തി അബ്ദു സലാമിനെ സാമൂഹികസേവനത്തിനും മൂന്ന് പതിറ്റാണ്ടോളമായി വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായ സേവനങ്ങളിലൂടെ ശ്രദ്ധേയയായ സുപ്രിയ ടീച്ചറെ വിദ്യാഭ്യാസ രംഗത്തെ പുരസ്‌കാരത്തിനും തെരഞ്ഞെടുത്തതായി സമാജം അറിയിച്ചു.
ഫിഫ ലോകപ്പിന് ആതിഥ്യമരുളുന്ന ഖത്തറിനുളള മലയാളി സമൂഹത്തിന്റെ സ്വാഗതമായി മലയാളി സമാജം സെപ്തംബര്‍ 30 ന് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടത്തുന്ന കേരളോല്‍സവം 2022 ന്റെ വര്‍ണാഭമായ ചടങ്ങില്‍ വെച്ച് ജേതാക്കള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സമ്മാനിക്കും