Archived Articles
ക്യുഎന്‍ബി ഗ്രൂപ്പിന്റെ ഫിഫ 2022 ലോകകപ്പ് ബ്രാന്‍ഡ് അംബാസഡറായി ഇന്റര്‍നെറ്റ് സെന്‍സേഷന്‍ ഖാബി ലാമിനെ പ്രഖ്യാപിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: ഇന്റര്‍നെറ്റ് സെന്‍സേഷന്‍ ഖബാനെ ‘ഖാബി’ ലാം ക്യുഎന്‍ബി ഗ്രൂപ്പിന്റെ ഫിഫ 2022 ലോകകപ്പ് ഖത്തര്‍ ബ്രാന്‍ഡ് അംബാസഡറായിരിക്കുമെന്ന് മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ ക്യുഎന്‍ബി വെളിപ്പെടുത്തി. ടൂര്‍ണമെന്റിന്റെ ഔദ്യോഗിക മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക സപ്പോര്‍ട്ടര്‍, ഔദ്യോഗിക ഖത്തരി ബാങ്ക് എന്നീ നിലകളില്‍ ക്യുഎന്‍ബി ഗ്രൂപ്പിന്റെ പങ്കിനെ അടിസ്ഥാനമാക്കിയാണ് ഈ പങ്കാളിത്തം രൂപപ്പെടുന്നത്.
പങ്കാളിത്തത്തിന്റെ ഭാഗമായി, 150 മില്യണ്‍ ഫോളോവേഴ്സുള്ള ടിക്ടോക്കില്‍ ലോകത്ത് ഏറ്റവുമധികം പിന്തുടരുന്ന വ്യക്തിയായ ലാം, ക്യുഎന്‍ബി ഗ്രൂപ്പുമായി ചേര്‍ന്ന് ഈ വര്‍ഷത്തെ ഫിഫ ലോകകപ്പ് ടൂര്‍ണമെന്റില്‍ തന്റെ ആദ്യത്തെ ടെലിവിഷന്‍ പരസ