സൗഹൃദത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച സംഗമം
അമാനുല്ല വടക്കാങ്ങര
ദോഹ. സി.ഐ.സി ദോഹ സോണ്‍ ‘മുഹമ്മദ് നബി ജീവിതവും സന്ദേശവും’ എന്ന വിഷയത്തിലുള്ള കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ സംഗമം പങ്കാളിത്ത0 കൊണ്ടും പങ്കുവെക്കലുകള്‍ കൊണ്ടും ശ്രദ്ധേയമായി.മുഹമ്മദ് നബിയുടെ ജീവിതത്തിലൂടെ മനുഷ്യ സമൂഹത്തിന് പ്രയോഗവല്‍ക്കരണങ്ങളിലൂടെ സ്ഥാപിച്ചു നല്‍കിയ ധാര്‍മ്മിക മൂല്യങ്ങളും സാമൂഹിക നീതിയുടെ ഉദാത്ത മാതൃകകളും ചര്‍ച്ചയെ സമ്പന്നമാക്കി. വിവിധ ധര്‍മ്മങ്ങളിലുള്ളവരുടെ സാന്നിധ്യം കൊണ്ട് സദസ്സ് ധന്യമായിരുന്നു.
മനുഷ്യന്‍ എന്ന നിലയില്‍ ദൈവത്തിന് തന്റെ ജീവിതം സമര്‍പ്പിച്ചു കൊണ്ട് ഭൂമിയില്‍ ജീവിക്കേണ്ടത് എങ്ങനെയാണെന്നാണ് മുഹമ്മദ് നബി തന്റെ ആദര്‍ശ ജീവിതത്തിലൂടെ സാക്ഷ്യപ്പെടുത്തിയത്,സദസ്സ് അഭിപ്രായപ്പെട്ടു.ചിലര്‍ സ്വന്തം കവിതാശകലങ്ങള്‍ സദസ്സുമായി പങ്കിട്ടപ്പോള്‍ മറ്റുചിലര്‍ പ്രവാചക ഗാന0 ആലപിച്ചു കൊണ്ടാണ് സൗഹൃദം വിളിച്ചറിയിച്ചത്.മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ വായിച്ചറിഞ്ഞ വിവരങ്ങളും പങ്കുവെക്കപ്പെട്ടു.സഹിഷ്ണുതയും മനസ്സടുപ്പത്തിന്റെ നേര്‍ ചിത്രങ്ങളും പങ്കു വെച്ച കൂട്ടത്തില്‍ ഇത്തരം സംഗമങ്ങളുടെ അനിവാര്യതയും പ്രസക്തിയും പ്രത്യേകം ഓര്‍മ്മിപ്പിക്കപ്പെട്ടു.
സി.ഐ.സി ദോഹ സോണ്‍ വൈസ് പ്രസിഡന്റ് ബഷീര്‍ അഹമ്മദിന്റെ സ്വാഗത ഭാഷണത്തോടെ ആരംഭിച്ച സംഗമത്തില്‍ ഫകറുദ്ദീന്‍ അഹമ്മദ് പ്രവാചക ദൗത്യം എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി.സി.ഐ.സി സോണ്‍ പ്രസിഡന്റ് മുഷ്താഖ് ഹുസ്സൈന്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു,കേന്ദ്ര സമിതി അംഗം ഇ.അര്‍ഷാദ്,അസീസ് മഞ്ഞിയില്‍,സുരേഷ് കരിയാട്,ജയന്‍ മടിക്കൈ,ജോണ്‍സണ്‍ ഇടത്തുരുത്തി,ബിനീഷ് ,ശ്രീലേഖ തുടങ്ങിയവര്‍ സദസ്സിനെ സജീവമാക്കി.
സിഐസി മദീന ഖലീഫ സോണല്‍ സമിതി അംഗം അബ്ദുല്‍ഹമീദ് താനൂര്‍ പരിപാടികള്‍ നിയന്ത്രിച്ചു.