ക്രൊയേഷ്യ മൊറോക്കയെ നേരിടുമ്പോള്‍
ജോണ്‍ഗില്‍ബര്‍ട്ട്
ഇന്ന് ലോക കപ്പ് മത്സരങ്ങളില്‍ ഗ്രൂപ്പ് എ യില്‍ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രധാന മത്സരം ക്രൊയേഷ്യയും ത മൊറോക്കയും തമ്മിലാണ്.
2018 ല്‍ റഷ്യയില്‍ നടന്ന ലോക കപ്പില്‍ ഫൈനലിസ്റ്റായി ഫ്രാന്‍സിനോട് പൊരുതി തോറ്റ ക്രൊയേഷ്യ ഇത്തവണയും ഫൈനലില്‍ കളിക്കുമൊ?2018 ലെ റണ്ണര്‍ അപ്പ് ഇത്തവണ വിന്നറാകുമൊ? തുടങ്ങി നിരവധി ചോദ്യങ്ങളാണ് കളിയാരാധകര്‍ വിശകലനം ചെയ്യുന്നത്.
1991 ല്‍ മാത്രം രൂപികൃതമായ ബാള്‍ക്കന്‍സിലെ കൊച്ചു രാജ്യമായ ക്രൊയേഷ്യ ചരിത്രംസൃഷ്ടിക്കുമൊ?
പ്രവചനങ്ങളെല്ലാം മാറ്റിമറിച്ചുകൊണ്ട് റഷ്യയില്‍ നടന്ന ഇരുപത്തി ഒന്നാം ലോക കപ്പില്‍ ലൂക്കാ മോറിച്ചിന്റെ നേതൃത്തില്‍ ഫൈനലിലെത്തിയ ബാള്‍ക്കന്‍സ് വമ്പന്മാരേയും ആരാധകരെയും ഞെട്ടിച്ചാല്‍ അത്ഭുതപ്പെടാനില്ല.
കാല്‍പന്തിലെ രാജക്കന്മാരുടെ ടീമുകളായ അര്‍ജന്റീനയും , ബ്രസീലും, പോര്‍ച്ചുഗലും, 2018 ലെ ലോക കപ്പില്‍ നാലാം സ്ഥാനത്തുപോലും എത്തിയില്ല എന്നോര്‍ക്കണം.
ഇന്നലെ ലുസൈല്‍ സറ്റേഡിയത്തില്‍ നടന്ന അര്‍ജന്റീന-സൗദി മത്സരത്തില്‍ അര്‍ജന്റീനിയയുടെ പരാജയവും നാം ഓര്‍ക്കുക.
തുടര്‍ച്ചയായി 36 മത്സരങ്ങളില്‍ ആരോടും തോല്‍ക്കാത്ത , ഒരു ഏഷ്യന്‍ ടീമിനോട് ഒരിക്കലും അടിയറവു പറയാത്ത അര്‍ജന്റീനിയന്‍ ടീം സൗദിയുടെ പ്രധിരോധത്തിലും, പ്രത്യാക്രമണത്തിലും പതറി പരുവമാകുന്നതു നാം കണ്ടു. ഫുട്ബോളിന്റെ ‘മിശിഹ’ മെസ്സിയുടെ മാന്ത്രിക കാലുകളെ തളച്ചിട്ട സൗദിയുടെ വിജയം തീര്‍ത്ത രണ്ടു ഗോളുകളും , മെസ്സി പെനാല്‍റ്റി കിക്കിലൂടെ നേടിയ ഗോളിനേക്കാള്‍ തിളക്കമാര്‍ന്നതു തന്നെയായിരുന്നു.
ആരാധകരുടേയും, പ്രശസ്തരായ അവലോകരുടേയും , വാതുവയ്പുകാരുടേയും എല്ലാ പ്രവചനങ്ങളേയും നിഷ്പ്രഭമാക്കി കൊണ്ടാണ് സൗദിയുടെ തിളക്കമാര്‍ന്ന വിജയം.
അന്ധമായ ആരാധകരും,വാതുവയ്ക്കുന്നവരും,ക്രൊയേഷ്യയുടെ 2018ലോക കപ്പിലെ മികച്ച പ്രകടനങ്ങളും മനസ്സില്‍ വച്ചൊ , മറക്കണ്ട കണക്കൂട്ടലുകള്‍ തെറ്റിക്കുന്ന ലോക കപ്പായിരിക്കും ഖത്തറിന്റെ മണ്ണില്‍ നടക്കുന്നത്.
വിജയങ്ങള്‍ പ്രവചനാതീതവും